മാമന്നന്റെ വിജയം; സംവിധായകന് മിനി കൂപ്പര്‍ സമ്മാനിച്ച് ഉദയനിധി

ചെന്നൈ: മാമന്നന്‍ വന്‍ വിജയമായതിനുപിന്നാലെ സംവിധായകന്‍ മാരി സെല്‍വരാജിന് മിനി കൂപ്പര്‍ സമ്മാനിച്ച് ഉദയനിധി സ്റ്റാലിന്‍. മാമന്നന് ലോകം ചുറ്റാന്‍ ചിറകുകള്‍ നല്‍കിയ മാരി സെല്‍വരാജിന് നന്ദിയുണ്ടെന്നും അദ്ദേഹത്തിന് മിനി കൂപ്പര്‍ കാര്‍ സമ്മാനിക്കാന്‍ സാധിച്ചതില്‍ സന്തോഷമെന്നും ഉദയനിധി ചിത്രങ്ങള്‍ക്കൊപ്പം ട്വിറ്ററില്‍ കുറിച്ചു. എക്‌സ്‌ഷോറൂം വില ഏകദേശം 48.10 ലക്ഷം രൂപ വരുന്ന കണ്‍ട്രിമാനാണ് ഉദയനിധി മാരി സെല്‍വരാജിന് സമ്മാനമായി നല്‍കിയത്. ജൂണ്‍ 29-ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം തമിഴ്‌നാട്ടില്‍നിന്നുമാത്രം 9 കോടിയിലധികം നേടിയതായാണ് റിപ്പോര്‍ട്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളത്തിലും മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുന്ന ചിത്രത്തില്‍ ഉദയനിധി സ്റ്റാലിന്‍, വടിവേലു, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മാരി സെല്‍വരാജിന്റെ മറ്റ് ചിത്രങ്ങളിലേതുപോലെ ജാതി രാഷ്ട്രീയമാണ് മാമന്നനും പറയുന്നത്. ജാതീയതയും അടിച്ചമര്‍ത്തലും സംവരണവും മുതലാളിത്തവുമെല്ലാം ചിത്രത്തില്‍ പ്രതിഫലിക്കുന്നുണ്ട്.

മാമന്നനിലൂടെ അഭിനയജീവിതത്തില്‍നിന്ന് താല്‍ക്കാലിക ബ്രേക്കെടുക്കുകയാണെന്ന് ഉദയനിധി പ്രഖ്യാപിച്ചിരുന്നു. ചെപ്പോക്ക് മണ്ഡലത്തില്‍നിന്നുളള എംഎല്‍എയായ ഉദയനിധി നിലവില്‍ തമിഴ്‌നാട് മന്ത്രിസഭയില്‍ യുവജന ക്ഷേമ- കായിക മന്ത്രിയാണ്. രാഷ്ട്രീയ തിരക്കുകള്‍ ഉളളതിനാലാണ് സിനിമയില്‍നിന്ന് അദ്ദേഹം ഇടവേളയെടുക്കുന്നത്.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More