സംഘപരിവാര്‍ പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാനുളള അടുത്ത ശ്രമമാണ് ഏക സിവില്‍ കോഡ്- എം കെ സ്റ്റാലിന്‍

ചെന്നൈ: സംഘപരിവാര്‍ പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാനുളള ബിജെപിയുടെ അടുത്ത ശ്രമമാണ് ഏക സിവില്‍ കോഡെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ബിജെപിയെ എതിര്‍ക്കുന്നവരോടുളള പ്രതികാര നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഏക സിവില്‍ കോഡെന്നും രാജ്യത്ത് വര്‍ഗീയ വികാരം വളര്‍ത്തുകയാണ് അവര്‍ അതിലൂടെ ഉദ്ദേശിക്കുന്നതെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു. ചെന്നൈയില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ബിജെപി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ല. ഏകാധിപത്യ ഭരണം നടത്താനായി മതവും സനാതനവും അടിച്ചേല്‍പ്പിക്കുകയാണ്. ബിജെപിക്ക് യൂണീഫോം സിവില്‍ കോഡ് അവരെ എതിര്‍ക്കുന്നവരോട് പ്രതികാരം ചെയ്യാനുളള ഉപാധിയാണ്. രാജ്യത്തിന് ഇതിനകം സിവില്‍, ക്രിമിനല്‍ കോഡുകളുണ്ട്. എന്നാല്‍ അത് നീക്കംചെയ്ത് ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രം തിരുകിക്കയറ്റാനും എതിര്‍ക്കുന്നവരോട് പ്രതികാരം ചെയ്യാനും ജനങ്ങളെ ബുദ്ധിമുട്ടിക്കാനുമായി യൂണീഫോം സിവില്‍ കോഡ് കൊണ്ടുവരാനാണ് അവര്‍ ശ്രമിക്കുന്നത്.'- എം കെ സ്റ്റാലിന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തങ്ങളെ എതിര്‍ക്കുന്ന രാഷ്ട്രീയക്കാരെയും വ്യക്തികളെയും ഭയപ്പെടുത്താനായി സി ബി ഐ, ഇഡി, ഐടി തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ബിജെപി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2024-ല്‍ കോണ്‍ഗ്രസില്ലാതെ ഒരു പ്രതിപക്ഷ ഐക്യം സാധ്യമാകില്ലെന്നും അത്തരമൊരു ഐക്യം കരയ്ക്കടുക്കില്ലെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More