ആദിപുരുഷ് ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്ന് സമ്മതിക്കുന്നു; നിരുപാധികം മാപ്പുപറഞ്ഞ് ഡയലോഗ് റൈറ്റര്‍

ട്രെയിലര്‍ പുറത്തിറങ്ങിയതുമുതല്‍ വിവാദത്തിലായ ചിത്രമാണ് ഓം റാവത്ത് സംവിധാനം ചെയ്ത ആദിപുരുഷ്. മോശം ഗ്രാഫിക്‌സിന്റെയും സംഭാഷണങ്ങളുടെയും പേരിലാണ് ചിത്രത്തിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നത്. ആദ്യദിനം പ്രേക്ഷകര്‍ ഇരച്ചുകയറിയെങ്കിലും പിന്നീട് ചിത്രത്തിന് വളരെ മോശം പ്രതികരണങ്ങളാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ സംഭാഷണങ്ങളുടെ പേരില്‍ നിരുപാധികം മാപ്പുപറഞ്ഞിരിക്കുകയാണ് ആദിപുരുഷിന്റെ സംഭാഷണ രചയിതാവ് മനോജ് മുന്തഷീര്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മനോജ് പ്രേക്ഷകരോട് മാപ്പുപറഞ്ഞത്. 

'ആദിപുരുഷ് ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ഞാന്‍ സമ്മതിക്കുന്നു. നിങ്ങളോട് കൈകള്‍കൂപ്പി നിരുപാധികം ക്ഷമ ചോദിക്കുകയാണ്. പ്രഭു ബജ്‌റംഗ് ബലി നമ്മെ ഐക്യത്തോടെ ഒരുമിച്ച് നില്‍ക്കാന്‍ അനുഗ്രഹിക്കട്ടെ. നമ്മുടെ പവിത്രമായ സനാതന ധര്‍മ്മത്തെയും മഹത്തായ രാഷ്ട്രത്തേയും സേവിക്കാന്‍ ശക്തി നല്‍കട്ടെ'-എന്നാണ് മനോജ് മുന്തഷീര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാമായണ കഥയെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രഭാസാണ് രാമനായി വേഷമിട്ടത്. ജൂണ്‍ പതിനാറിനാണ്  ആദിപുരുഷ് തിയറ്ററുകളിലെത്തിയത്. മോശം വിഎഫ്എക്‌സിന്റെയും സംഭാഷങ്ങളുടെയും പേരില്‍ ഇപ്പോഴും ചിത്രം വിമര്‍ശനങ്ങളേറ്റുവാങ്ങുകയാണ്. സിനിമ കാണാന്‍ ഹനുമാന്‍ വരുമെന്ന് ചൂണ്ടിക്കാട്ടി എല്ലാ തിയറ്ററുകളിലും ഒരു സീറ്റ് ഒഴിച്ചിടുമെന്ന പ്രസ്താവന നടത്തിയും തിയറ്ററുകളില്‍ പൂജ ചെയ്തും വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രത്തിനെതിരെ റിലീസായതിനുശേഷം ഹിന്ദുത്വ സംഘടനകള്‍ തന്നെയാണ് രംഗത്തുവന്നത്. പുരാണ കഥാപാത്രങ്ങളെ വികലമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് മുംബൈയില്‍ രാഷ്ട്ര പഥം എന്ന സംഘടന ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞിരുന്നു.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More