ഖര്‍ത്തൂം: സുഡാനിലെ നഗരത്തിലുണ്ടായ വ്യോമാക്രമണത്തില്‍ 22 പേര് കൊല്ലപ്പെട്ടു. ഖാര്ത്തൂമിനടത്തുളള ഒംദുര്‍മാന്‍ നഗരത്തിലാണ് വ്യോമാക്രമണമുണ്ടായത്. സുഡാന് സൈന്യവും അര്‍ധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലിലെ ഏറ്റവും മാരകമായ വ്യോമാക്രമണമാണിതെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. മൃതദേഹങ്ങള്‍ നിലത്തുകിടക്കുന്നതിന്റെയും പരിക്കേറ്റവരെ പുറത്തെടുക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ആക്രമണം നടത്തിയത് സൈന്യമാണ് എന്നാണ് റാപ്പിഡ് ഫോഴ്സിന്റെ ആരോപണം. കഴിഞ്ഞ മാസം ഖാര്‍ത്തൂമില്‍ നടന്ന വ്യോമാക്രമണത്തില്‍ കുട്ടികളുള്‍പ്പെടെ 17 പേര് കൊല്ലപ്പെട്ടിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇക്കഴിഞ്ഞ ഏപ്രിലിലാണ് സുഡാനില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. സുഡാന് സൈനിക മേധാവി അബ്ദുള്‍ ഫത്താ അല്‍ ബുര്‍ഹാനും പാരാ മിലിട്ടറി മേധാവി മുഹമ്മദ് ഹംദാന്‍ ദാഗ്ലോയും തമ്മിലുളള അധികാരത്തര്‍ക്കമാണ് സുഡാനെ ആഭ്യന്തര യുദ്ധത്തിലേക്കെത്തിച്ചത്. കലാപത്തില്‍ ഇതുവരെ 3000 ആളുകള്‍ മരിക്കുകയും 6000 ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യമന്ത്രി ഹൈതം മുഹമ്മദ് ഇബ്രാഹിം പറഞ്ഞിരുന്നു. കലാപം മൂലം 29 ലക്ഷംപേര്‍ വീടുകള്‍ ഉപേക്ഷിച്ച് പോയെന്നാണ് യുഎന്നിന്റെ കണക്ക്.