ഉത്തരേന്ത്യയില്‍ കനത്ത മഴ; ഹിമാചൽ പ്രദേശില്‍ മേഘവിസ്ഫോടനം

ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു. ഹിമാചൽ പ്രദേശില്‍ മേഘവിസ്ഫോടനം ഉണ്ടായതിനെ തുടര്‍ന്ന് പലയിടങ്ങളിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. 30 പേര്‍ക്ക് ജീവന്‍ നഷ്ടമായി എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 50 വർഷത്തിനിടെ ഇത്രയും കനത്ത മഴ സംസ്ഥാനത്ത് കണ്ടിട്ടില്ലെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു പറഞ്ഞു. അഭൂതപൂർവമായ മഴയാണ്. 12 പ്രധാന പാലങ്ങൾ തകർന്നു. പല സ്ഥലങ്ങളിലേക്കും സുരക്ഷാ സംഘങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ല എന്ന് മുൻ മുഖ്യമന്ത്രിയും നിലവില്‍ പ്രതിപക്ഷ നേതാവുമായ ജയറാം താക്കൂറും പറഞ്ഞു.

ഹിമാചൽ പ്രദേശില്‍ മാത്രം ഇതുവരെ 3,000 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പ്രളയജലത്തിൽ വാഹനങ്ങൾ ഒഴുകിപ്പോകുന്നതിന്‍റെയും വെള്ളവും ചെളിയും കുത്തിയൊഴുകുന്നതിന്‍റെയുമെല്ലാം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ദുരിതത്തിന്‍റെ തീവ്രത വ്യക്തമാക്കുന്നതാണ്. ലാല്‍സിംഗിയിലെ പ്രളയബാധിത മേഖലകളില്‍ നിന്ന് ദൗത്യസംഘം 515 പേരെ രക്ഷപ്പെടുത്തി

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

തലസ്ഥാനമായ ഷിംലയിലാണ് ഏറ്റവും കൂടുതൽ പേർ (11) മരിച്ചത്. മരിച്ച 30 പേരിൽ 29 പേരെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. 500-ലധികം വിനോദസഞ്ചാരികൾ സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുകയാണ്. അതില്‍ 61 പേര്‍ മലയാളികളാണ്. കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ വ്യോമമാര്‍ഗം രക്ഷപ്പെടുത്തുമെന്നും അന്തരീക്ഷം മേഘാവൃതമായതിനാലാണ് നിലവില്‍ അതിനു സാധിക്കാത്തതെന്നും ഹിമാചല്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങളോട് വീടിനുള്ളില്‍ തന്നെ കഴിയണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും അനുസരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

അതേസമയം, പഞ്ചാബിലെ ആനന്ദ്പൂര്‍ സാഹിബ്, നൂര്‍പൂര്‍ ബേദിയും വെള്ളത്തില്‍ മുങ്ങി. ലുധിയാനയില്‍ സ്കൂളുകള്‍ അടച്ചു. മധ്യപ്രദേശില്‍ നദിയില്‍ കുടുങ്ങിയ നാലുപേരെ എന്‍ഡിആര്‍എഫ് രക്ഷപെടുത്തി. രാജസ്ഥാനിലെ അജ്മീര്‍ വെള്ളത്തില്‍ മുങ്ങി. ഡല്‍ഹിയില്‍ മഴക്ക് ശമനമുണ്ടെങ്കിലും സ്കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്.  മുന്‍കരുതല്‍ എന്ന നിലയില്‍ പ്രഗതി മൈതാന്‍ അടിപ്പാത അടച്ചു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More