കോഴിക്കോട്: ഒരുകാലത്ത് മലബാര്‍ മേഖലയില്‍ പാടിക്കേട്ടിരുന്ന മാപ്പിള രാമായണം ഇപ്പോള്‍ അപരിചിതമായിരിക്കുന്നുവെന്ന് സംവിധായകന്‍ റഷീദ് പറമ്പില്‍. തന്റെ പുതിയ ചിത്രമായ ഭഗവാന്‍ ദാസന്റെ രാമരാജ്യത്തില്‍ മാപ്പിള രാമായണം ഉള്‍പ്പെടുത്തുന്നതിന് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അതിലെവിടെയും രാമനെയോ രാമായണത്തെയോ വളച്ചൊടിക്കുകയോ മോശമായി കാണിക്കുകയോ ചെയ്തിട്ടില്ലെന്നും റഷീദ് പറമ്പില്‍ പറഞ്ഞു.
'മാപ്പിള രാമായണം ഒരുകാലത്ത് മലബാര്‍ മേഖലയില്‍ ഒരുപാട് കേട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അതിന് ഒരു അപരിചിതത്വമുണ്ട്. ഈ സിനിമയിലെ പാട്ട് സിനിമയ്ക്കായി ഉണ്ടാക്കിയതാണെന്ന് പലരും കരുതുന്നുണ്ട്. എഴുതിയതാരാണ് എന്ന് അറിയില്ലെങ്കിലും മാപ്പിള രാമായണം കുറച്ചുകാലമായി ഉളളതാണ്. ഇന്നത്തെ കാലത്ത് സിനിമയില്‍ അത് പ്ലേസ് ചെയ്യപ്പെടുന്നതില്‍ ഒരു പൊളിറ്റിക്‌സ് ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്. മുത്തുബീവി സീതാ എന്നാണ് പാട്ടില്‍ പാടുന്നത്. അത് ക്യൂട്ടല്ലേ? രാമനെ ലാമന്‍ എന്നും രാവണനെ ലാവണന്‍ എന്നുമാണ് പറയുന്നത്. അത് രാമനെയോ രാമായണത്തെയോ വളച്ചൊടിക്കലല്ല, മലബാര്‍ സ്ലാങ് അങ്ങനെയാണ്'- റഷീദ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പൊളിറ്റിക്കല്‍ സറ്റയര്‍ വിഭാഗത്തില്‍പ്പെടുന്ന ഭഗവാന്‍ ദാസന്റെ രാമരാജ്യം ജാതി-മത വേര്‍തിരിവുകളുടെ രാഷ്ട്രീയത്തിനെതിരെ വിരല്‍ചൂണ്ടുന്ന ചിത്രമാണ് എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ടിജി രവി, അക്ഷയ് രാധാകൃഷ്ണന്‍, നന്ദനാ രാജന്‍, ഇര്‍ഷാദ് അലി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂലൈ 21-ന് ചിത്രം തിയറ്ററുകളിലെത്തും.