തക്കാളി വിലവര്‍ദ്ധനവുമായി ബന്ധപ്പെട്ട പരാമർശത്തിൽ മാപ്പുപറഞ്ഞ് സുനിൽ ഷെ‌ട്ടി

തക്കാളിക്ക് വിലകൂടിയതുമായി ബന്ധപ്പെട്ട് ബോളിവു‍ഡ് താരം സുനിൽ ഷെട്ടി ന‌ത്തിയ പ്രസ്താവന സമൂഹ മാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായിരുന്നു. വീട്ടിൽ തക്കാളിയുടെ ഉപയോ​ഗം കുറച്ചു, തക്കാളി കുറച്ചേ കഴിക്കാറുള്ളൂ എന്നതട‌ക്കമുള്ള സുനിൽ ഷെട്ടിയുടെ പരമാർശം കർഷകരെ അപമാനിക്കുന്ന തരത്തിലാണെന്ന വ്യാഖ്യാനങ്ങളും ഉണ്ടായി. ഇപ്പോള്‍, വിലക്കയറ്റത്തിനെതിരെ താന്‍ നടത്തിയ പ്രസ്താവന പലരും വളച്ചൊടിച്ച് വ്യാഖ്യാനിച്ച് അലമ്പാക്കിയെന്ന് പറയുകയാണ്‌ സുനിൽ ഷെട്ടി. കർഷകരെ വേദനിപ്പിക്കാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല എന്നും അദ്ദേഹം പറയുന്നു.

സുനിൽ ഷെട്ടിയുടെ വാക്കുകള്‍

എന്നും കര്‍ഷകര്‍ക്കൊപ്പമാണ് ഞാന്‍. അവര്‍ക്ക് അവമതിപ്പുണ്ടാക്കുന്ന ഒന്നും എനിക്ക് ചിന്തിക്കാന്‍പോലും കഴിയില്ല. അവരുടെ പിന്തുണയോടെയാണ് ഞാൻ എപ്പോഴും പ്രവർത്തിച്ചിട്ടുള്ളത്. സ്വദേശി ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് എന്‍റെത്. അതിന്‍റെ പ്രയോജനം മുഴുവനും കര്‍ഷകര്‍ക്കുതന്നെ ലഭിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. ഒരു ഹോട്ടലുടമ എന്ന നിലയിൽ, കർഷകർ എന്റെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അവരുമായി നേരിട്ട് ബന്ധമുള്ള ആളാണ്‌. അവരെക്കുറിച്ച് മോശമായി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. എന്‍റെ വാക്കുകള്‍ ഏതെങ്കിലും നിലയ്ക്ക് അവര്‍ക്ക് മോശമാകുന്നവിധം വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഞാന്‍ അവരോട് ക്ഷമ ചോദിക്കുന്നു. സ്വപ്നത്തിൽ പോലും അവർക്കെതിരെ സംസാരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. ദയവായി എന്റെ പ്രസ്താവന തെറ്റായി ഉദ്ധരിക്കരുത്. ഈ വിഷയത്തിൽ എനിക്ക് കൂടുതലൊന്നും പറയാനില്ല.

രാജ്യത്ത് തക്കാളി അടക്കമുള്ള പച്ചക്കറികളുടെ വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ സുനിൽ ഷെട്ടി ന‌ത്തിയ പ്രസ്താവന ഇതായിരുന്നു:

'രണ്ട് ദിവസത്തേക്കേ ഞങ്ങള്‍ പച്ചക്കറി വാങ്ങാറുള്ളൂ. കാരണം എപ്പോഴും ഫ്രഷ് ആയത് കഴിക്കാമല്ലോ. അതുകൊണ്ട് തന്നെ തക്കാളി വില കൂടിയപ്പോള്‍ ഞങ്ങളും പെട്ടു. അവസാനം തക്കാളിയുടെ ഉപയോഗം കുറയ്ക്കേണ്ടി വന്നു. നമ്മളിപ്പോള്‍ കുറച്ച് തക്കാളിയേ കഴിക്കുന്നുള്ളൂ. എല്ലാവരും ചിന്തിക്കും സെലിബ്രിറ്റികളെ ഈ വിലക്കയറ്റമൊക്കെ എങ്ങനെ ബാധിക്കാനാണ് എന്ന്. അത് തെറ്റിദ്ധാരണയാണ്. എല്ലാവരെയും ഇതൊക്കെ ബാധിക്കും. എല്ലാവരും ഇങ്ങനെയുള്ള പ്രതിസന്ധികളെ മാനേജ് ചെയ്യേണ്ടി വരും'

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

National Desk

Recent Posts

National Desk 13 hours ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 13 hours ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 1 day ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 3 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 3 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More