ഡൽഹിയിലെ സിആർപിഎഫ് ആസ്ഥാനം അടച്ചു

ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന ഡൽഹിയിലെ സിആർപിഎഫ് ആസ്ഥാനം അടച്ചു. ഇവിടെയുള്ള മുതിർന്ന ഉദ്യോ​ഗസ്ഥന്റെ കീഴിൽ ജോലിചെയ്യുന്നയാൾക്കാണ് വൈറസ് ബാധയുണ്ടായത്. ആസ്ഥാനം അടച്ചതായി സിആർപിഎഫ് ഔദ്യോ​ഗികമായി അറിയിച്ചു. ഓഫീസും പരിസരവും അണുവിമുക്തമാക്കാനാണ് ആസ്ഥാനം അടച്ചതെന്നാണ് ഔദ്യോ​ഗിക വിശദീകരണം. 48 മണിക്കൂർ നേരത്തേക്കാണ് ഓഫീസ് അടച്ചിടുന്നത്. ഏതെങ്കിലും ഉദ്യോ​ഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചാൽ ദീർഘ കാലത്തേക്ക് ഓഫീസ് അടക്കേണ്ടെന്നും, അണുവിമുക്തമാക്കിയതിന് ശേഷം തുറക്കാമെന്നും കേന്ദ്ര സർക്കാറിന്റെ മാർ​ഗ നിർദ്ദേശമുണ്ട്. സിആർപിഎഫിന്റെ മയൂര്‍ വിഹാർ ക്യാമ്പിൽ ജവാന്മാർക്ക് രോ​ഗം സ്ഥിരീകരിച്ചത് ഏറെ ആശങ്കയുണ്ടാക്കിയിരുന്നു. ആസാമിൽ നിന്നുള്ള ജീവനക്കാരൻ എത്തിയതിന് ശേഷമാണ് ക്യാമ്പിൽ രോ​ഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞയാഴ്ച  മധ്യ ഡൽഹിയിലെ നീതി ആ​യോ​ഗ്  ആസ്ഥാനമായ നീതി ഭവനും വ്യോമയാന മന്ത്രാലയവും  സമാനമായ രീതിയിൽ അടച്ചിരുന്നു. നീതി ആയോ​ഗ് ഡയറക്ടർക്ക് കൊവിഡ് സ്ഥീരീകരിച്ചതിനെ തുടർന്നാണ് ഓഫീസ് പൂട്ടിയത്. എപ്പിഡമിക്ക് പ്രോട്ടോക്കോൾ പ്രകാരമാണ് നടപടിയെന്ന് നീതി ആയോ​ഗ് അധികൃതർ വ്യക്തമാക്കി. 48 മണിക്കൂർ നേരത്തേക്കാണ് ഓഫീസ് അടച്ചത്. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ്  ഡൽ​ഹിയിലെ വ്യോമയാന മന്ത്രാലയം അടച്ചത്. ഏപ്രിൽ 15 നാണ് രോ​ഗി മന്ത്രാലയം സന്ദർശിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More