ജയ്പൂര്‍: കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയാണെന്ന് രാജസ്ഥാന് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സച്ചിന് പൈലറ്റ്. ഇന്ന് നരേന്ദ്രമോദിയെ നേരിട്ട് ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ കഴിവുളള രാജ്യത്തെ ഒരേയൊരു നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും അത് ഇന്ത്യയിലെ ജനങ്ങള്‍ക്കറിയാമെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു. അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരായ കീഴ്ക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതിനുപിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞങ്ങളെ സംബന്ധിച്ചിടത്തോളം രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി. ബാക്കിയെല്ലാം ഹൈക്കമാന്‍ഡിന്റെ തീരുമാനപ്രകാരം നടക്കും. ഇനി എന്തുസംഭവിക്കുമെന്ന് നമുക്ക് നോക്കാം. മോദിയെ നേരിടാന്‍ രാഹുലിന് മാത്രമേ കഴിയൂ. അത് കോണ്‍ഗ്രസ് പാര്‍ട്ടിക്കും രാജ്യത്തെ ജനങ്ങള്‍ക്കുമറിയാം.'- ഗെഹ്ലോട്ട് പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനത്തിനുവേണ്ടിയല്ല കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പരാമര്‍ശത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. പ്രതിപക്ഷസഖ്യത്തിന്റെ യോഗത്തില്‍ എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും ഖാര്‍ഗെ പറഞ്ഞത് ശരിയായിരിക്കാമെന്നും ഗെഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ വിധിയിലൂടെ സുപ്രീംകോടതി ജനാധിപത്യത്തിന്റെ ശബ്ദം ശക്തിപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റും അഭിപ്രായപ്പെട്ടിരുന്നു. 'ഇന്ത്യ'യുടെ ശബ്ദം ഇനി പാര്‍ലമെന്റില്‍ വീണ്ടും പ്രതിധ്വനിക്കുമെന്നും ജനങ്ങളുടെ അവകാശങ്ങളുടെ ശബ്ദം ശക്തമാക്കിയ ബഹുമാനപ്പെട്ട കോടതിക്ക് നന്ദിയെന്നും സച്ചിന് പൈലറ്റ് ട്വീറ്റ് ചെയ്തു.