സ്ഫടികം എന്ന സിനിമ ചിത്രീകരിക്കുന്ന സമയത്ത് സില്‍ക്ക് സ്മിത വിഷാദത്തില്‍ ആയിരുന്നെന്ന് നടന് സ്ഫടികം ജോര്‍ജ്ജ്. സില്‍ക്ക് സ്മിത ലൊക്കേഷനില്‍ ആരോടും സംസാരിക്കാറില്ലായിരുന്നെന്നും സിനിമ കഴിഞ്ഞ് ഒന്നോ രണ്ടോ വര്‍ഷത്തിനുളളില്‍ അവര്‍ ആത്മഹത്യ ചെയ്തെന്നും സ്ഫടികം ജോര്‍ജ്ജ് പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'അവര്‍ ഭയങ്കര സീരിയസായിരുന്നു. ആരോടും മിണ്ടില്ല. എപ്പോഴും മൂഡ് ഓഫ് പോലെയാണ് എനിക്കന്ന് തോന്നിയത്. ഞാനും അവരോട് ഒന്നും സംസാരിച്ചിട്ടില്ല. അവര്‍ ആരോടും സംസാരിക്കാത്ത പ്രകൃതമായിരുന്നു. അവര്‍ അവരുടെ സീന്‍ അഭിനയിക്കും. പിന്നെ പോയിരിക്കും. സംവിധായകന് പറഞ്ഞുകൊടുക്കുന്ന കാര്യങ്ങളൊക്കെ കേള്‍ക്കും. ഓക്കെ സാര്‍ എന്ന് പറഞ്ഞ് പോകും. അവര്‍ ആരുമായും ഫ്രണ്ട്ലി ആയിട്ട് ഞാന്‍ കണ്ടിട്ടില്ല. അന്ന് അവരെന്തോ വിഷാദത്തിലായിരുന്നിരിക്കും. ആ സിനിമ കഴിഞ്ഞ് ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞാണ് അവര്‍ ആത്മഹത്യ ചെയ്യുന്നത്'- സ്ഫടികം ജോര്‍ജ്ജ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
1980-കളിലെ പ്രധാന ഗ്ലാമര്‍ നടിയായിരുന്ന സില്‍ക്ക് സ്മിതയെ 1996 സെപ്റ്റംബര്‍ ഇരുപത്തിമൂന്നിന് ചെന്നൈയിലെ അപ്പാര്‍ട്ട്മെന്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. വിഷാദരോഗം മൂലമാണ് സില്‍ക്ക് സ്മിത ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.