ഗുജറാത്തില്‍ കോണ്‍ഗ്രസും ആപ്പും ഒരുമിച്ച് മത്സരിക്കും

അഹമ്മദാബാദ്: ഗുജറാത്തില്‍  ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസിനൊപ്പം നേരിടുമെന്ന് ആം ആദ്മി പാര്‍ട്ടി. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുമെന്നും എഎപി ഗുജറാത്ത് അധ്യക്ഷന്‍ ഇസുദാന്‍ ഗഢ്‌വി പറഞ്ഞു. കോണ്‍ഗ്രസുമായി സീറ്റ് വിഭജന ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി ഓര്‍ഡിനന്‍സ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ലോക്‌സഭയിലും രാജ്യസഭയിലും ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി പൊരുതിയപ്പോള്‍ മുന്നില്‍ നിന്ന് നയിച്ചത് കോണ്‍ഗ്രസാണ്. ഇതാണ് ഇരുപാര്‍ട്ടികള്‍ക്കുമിടയിലെ ബന്ധം ശക്തിപ്പെടുത്തിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സഖ്യചര്‍ച്ചയിലേക്ക് കടന്നിട്ടില്ലെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക കോണ്‍ഗ്രസ് ദേശീയ നേതൃതമായിരിക്കുമെന്നും ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഗുജറാത്തില്‍ കാലങ്ങളായി ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് മത്സരം. 2022-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും സംസ്ഥാനത്ത് മത്സരിച്ചിരുന്നു. 182 സീറ്റില്‍ 156-ലും ബിജെപി വിജയിച്ചു. കോണ്‍ഗ്രസ് 17 സീറ്റിലേക്ക് ഒതുങ്ങിയപ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് അഞ്ച് സീറ്റുകള്‍ നേടാനായിരുന്നു.

Contact the author

National Desk

Recent Posts

Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 5 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More