സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരാണ് തന്നെ ഏറ്റവുമധികം ഫോളോ ചെയ്യുന്നതെന്ന് നടന്‍ റിയാസ് ഖാന്‍. അവര്‍ക്ക് തന്നെ വളരെയധികം ഇഷ്ടമാണെന്നും അത് തനിക്ക് വളരെ സന്തോഷമുളള കാര്യമാണെന്നും റിയാസ് ഖാന്‍ പറഞ്ഞു. റിലീസിനൊരുങ്ങുന്ന ഷീല എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുവേണ്ടി സില്ലി മോങ്ക്‌സ് മോളിവുഡ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. റിയാസ് ഖാന്റെ വീഡിയോയ്ക്ക് താഴെ യു ആര്‍ സോ ഹോട്ട് ടു ഹാന്റില്‍ എന്നും റിയാസ് ഖാന്‍ ഈസ് ദി സെക്‌സിയെസ്റ്റ് എന്നെല്ലാം പെണ്‍കുട്ടികള്‍ കമന്റ് ചെയ്യുന്നുണ്ട്. സ്ത്രീകള്‍ ഇങ്ങനെ പ്രശംസിക്കുന്നത് ഒരു ഉത്തരവാദിത്തമായാണോ പ്രശംസയായാണോ കാണുന്നത് എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
'എനിക്കത് വലിയ കാര്യമായി തോന്നിയിട്ടില്ല. എന്നെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് ഗേ ആളുകളാണ്. സ്ത്രീകളേക്കാള്‍ പുരുഷന്മാരില്‍നിന്നാണ് എനിക്ക് റെസ്‌പോണ്‍സ് കിട്ടുന്നത്. പുരുഷന്മാരില്‍ ഗേകളാണ് കൂടുതലും. അവര്‍ക്കെന്ന വളരെയധികം ഇഷ്ടമാണ്. അവരിങ്ങനെ വീഴുകയാണ് അങ്ങോട്ടും ഇങ്ങോട്ടും. ഭയങ്കര സന്തോഷമാണത്. അവരെ കുറ്റംപറയുന്നതല്ല. അവരുടെ ഇമോഷനാണത്'- റിയാസ് ഖാന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതാദ്യമായായിരിക്കും ഒരു നടന്‍ തനിക്ക് ഗേ ആരാധകരുണ്ടെന്ന് വെളിപ്പെടുത്തുന്നത് എന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ ഇക്കാര്യം ഇപ്പോള്‍ പറഞ്ഞില്ലെങ്കില്‍ പിന്നെ എപ്പോള്‍ പറയും എന്നാണ് റിയാസ് ഖാന്‍ ചോദിച്ചത്. 'എല്ലാവര്‍ക്കും ഗേ ആരാധകരുണ്ടാകും. ആരും പറയുന്നില്ലന്നേയുളളു. എന്റെ അഭിമുഖം അവരും കാണുന്നുണ്ടാകും. ഇത് കേള്‍ക്കുമ്പോള്‍ അവര്‍ ഹാപ്പിയാകും. ഞാന്‍ ഗേ ആയതുകൊണ്ടല്ല പറയുന്നത്. പക്ഷെ അവരും മനുഷ്യരാണ്. അവര്‍ക്കും ഇഷ്ടങ്ങളും മറ്റ് കാര്യങ്ങളുമുണ്ട്'- റിയാസ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.