മലയാളത്തില്‍ എങ്ങനെയാണ് ഇത്ര നല്ല സിനിമകള്‍ ഉണ്ടാകുന്നത്? - വിജയ് ദേവരകൊണ്ട

മലയാളത്തില്‍ എങ്ങനെയാണ് ഇത്ര നല്ല സിനിമകള്‍ ഉണ്ടാകുന്നതെന്ന് അത്ഭുതംകൂറി തെലുഗു സൂപ്പർ താരം വിജയ് ദേവരകൊണ്ട. തന്റെ പുതിയ ചിത്രമായ 'ഖുഷി'യുടെ ട്രെയ്‌ലര്‍ ലോഞ്ച് വേദിയിലാണ് വിജയ് ദേവരകൊണ്ട മലയാള സിനിമയെ പ്രശംസ കൊണ്ട് മൂടിയത്. 'മലയാള സിനിമയിൽ എന്താണ് നടക്കുന്നതെന്ന് സാകൂതം വീക്ഷിക്കാറുണ്ട്. കഥാപാത്ര സൃഷ്ടിയിലും പ്രമേയത്തിലും അവതരണത്തിലുമെല്ലാം മലയാള സിനിമ കൊണ്ടുവരുന്ന നവീനത പ്രശംസിക്കപ്പെടേണ്ടതാണ്. ചിലരുടെ സിനിമയ്ക്കായി പ്രത്യേകം കാതിരിക്കാറുണ്ട്. ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയാണ് ഇപ്പോൾ കാത്തിരിക്കുന്ന ചിത്രം' - വിജയ് ദേവരകൊണ്ട പറഞ്ഞു. 

ശിവ നിർവാണയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ റൊമാന്റിക്‌ ചിത്രമാണ് ഖുഷി. 'മജിലി', 'ടക്ക് ജഗദീഷ്' തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. പ്രമുഖ നിര്‍മ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സാണ് റൊമാന്റിക് എന്റർടെയ്‌നർ പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. മലയാളി സംഗീത സംവിധായകനായ ഹിഷാം അബ്ദുള്‍ വഹാബ് ഒരുക്കിയ ഖുഷിയിലെ മനോഹരമായ ഗാനങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധനേടിക്കഴിഞ്ഞു. മഹാനടിയ്ക്കു ശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും ഖുഷിക്ക് ഉണ്ട്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജയറാം ചിത്രത്തിലെ ഒരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. തെലുഗുവില്‍ നിര്‍മിച്ച ചിത്രം മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില ഡബ്ബ് ചെയ്ത് എത്തുന്നുണ്ട്. സെപ്റ്റംബര്‍ ഒന്നിനാണ് റിലീസ്.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 4 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More