'റോളക്‌സ് നായകന്‍'; ലോകേഷ് കനകരാജ്-സൂര്യ ചിത്രം വരുന്നതായി റിപ്പോര്‍ട്ട്‌

ലോകേഷ് കനകരാജ്- കമല്‍ ഹാസന്‍ ചിത്രം വിക്രം കണ്ടിറങ്ങിയവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത കഥാപാത്രമാണ് റോളക്‌സ്. ക്ലൈമാക്‌സ് രംഗത്ത് മിനിറ്റുകള്‍ മാത്രം വന്നുപോകുന്ന റോളക്‌സിന് ചിത്രത്തിലെ കമല്‍ഹാസന്റെ കഥാപാത്രത്തേക്കാള്‍ ആരാധകരുണ്ടായെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇതുവരെ കാണാത്ത ഗെറ്റപ്പിലും പ്രകടനത്തിലുമെത്തിയ സൂര്യയുടെ ഈ കഥാപാത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണുണ്ടായത്. റോളക്‌സ് നായകനാവുന്ന ലോകേഷ് കനകരാജ് ചിത്രം കാണാന്‍ ആഗ്രഹമുണ്ടെന്ന് ആരാധകര്‍ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞുതുടങ്ങിയിരുന്നു. 

ഇപ്പോഴിതാ, റോളക്‌സ് വീണ്ടും വെളളിത്തിരയിലെത്തുന്നതായുളള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അടുത്തിടെ നടന്ന ഫാന്‍ മീറ്റില്‍ നടന്‍ സൂര്യ തന്നെയാണ് ചിത്രത്തെക്കുറിച്ചുളള സൂചന നല്‍കിയത്. റോളക്‌സിന് പ്രാധാന്യമുളള കഥയുടെ വണ്‍ലൈന്‍ ലോകേഷ് കനകരാജ് തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് സൂര്യ പറഞ്ഞത്. റോളക്‌സ് പൂര്‍ത്തിയാക്കിയതിനുശേഷം ഇരുമ്പുകൈ മായാവി എന്ന ചിത്രത്തിലും തങ്ങള്‍ ഒന്നിക്കുമെന്നും സൂര്യ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ശിവ സംവിധാനം ചെയ്യുന്ന കങ്കുവയാണ് സൂര്യയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. പീരിയോഡിക് 3D ചിത്രമായാണ് കങ്കുവ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. പത്തുഭാഷകളിലായി റിലീസാവുന്ന ചിത്രത്തില്‍ ദിഷ പഠാനിയാണ് നായിക.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More