മലയാളത്തിൽ സ്റ്റൈലിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തുന്ന യുവനടിമാരിൽ ഒരാളാണ് പ്രയാഗ മാർട്ടിൻ. സമീപ ദിവസങ്ങളില്‍ അവരുടെ ഹെയര്‍ സ്റ്റൈല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങളിലെ ചില സിനിമാ പേജുകളില്‍ അതുസംബന്ധിച്ച ചില ചര്‍ച്ചകളും വന്നിരുന്നു. ഇപ്പോഴിതാ, ഒരു സ്വകാര്യ ചാനലിലെ പരിപാടിയില്‍ പങ്കെടുക്കവേ പ്രയാഗയുടെ ഹെയര്‍ സ്റ്റൈലിനെ പറ്റിയുള്ള അവതാരകയുടെ ചോദ്യത്തിന് അവര്‍ നല്കിയ മറുപടിയാണ് വൈറലായിരിക്കുന്നത്.
'കേരളത്തില്‍ ആര്‍ക്കും വേറെ ഒന്നും ചര്‍ച്ച ചെയ്യാനില്ലെന്നാണോ കുട്ടി പറഞ്ഞുവരുന്നത്. അത്രക്കും പ്രധാന്യം എന്റെ മുടിക്ക് ആളുകള്‍ കൊടുക്കുന്നുണ്ടോ? എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല...' എന്നായിരുന്നു പ്രയാഗ മാർട്ടിന്റെ പ്രതികരണം.
'സത്യം പറഞ്ഞാല്‍ ആളുകള്‍ എന്ത് പറയുന്നു എന്നത് ഞാന്‍ മൈന്‍ഡ് ചെയ്യുന്നില്ല. ഞാന്‍ ഒരു ട്രിപ്പ് പോയിരുന്നു. ഹിമാചല്‍ പ്രദേശിലേക്ക്. ഒരു മാസത്തോളം അവിടെ ഉണ്ടായിരുന്നു. ഇത് ചെയ്യാന്‍ വേണ്ടി പ്ലാന്‍ ചെയ്ത് പോയതൊന്നുമല്ല. ഒരു ദിവസം ഇങ്ങനെ ഒരു സംഭവം കണ്ടു, ചെയ്തു. പിന്നെ അങ്ങനെ തന്നെ ഇങ്ങോട്ട് വന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മമ്മൂക്ക കണ്ടപ്പോള്‍ ചോദിച്ചു, ഇത് എവിടുന്നാണ് ചെയ്തതെന്ന്. എങ്ങനെയാണ് അഴിക്കുക, എങ്ങനെയാണ് കുളിക്കുക എന്നൊക്കെ ചോദിച്ചു. കുളിക്കുന്നുണ്ടോ, എങ്ങനെയാണ് മാനേജ് ചെയ്യുന്നതെന്ന് കുറേ ആളുകള്‍ ചോദിച്ചു. അത് എളുപ്പമാണ്. കുളി, നന എല്ലാം സംഭവിക്കുന്നുണ്ട്. എനിക്ക് ഷോള്‍ഡര്‍ വരയേ മുടിയുള്ളൂ. ബാക്കിയെല്ലാം എക്സ്റ്റെന്ഷന് ആണ്. അതിന്റേതായ ഭാരം ഒരാഴ്ചയൊക്കെ തോന്നും. പിന്നെ ഓക്കെയാവും... എന്നും പ്രയാഗ പറഞ്ഞു.