എന്നെ കളിയാക്കിയവര്‍ ഇന്ന് എന്റെ ഡേറ്റിനായി നടക്കുന്നുണ്ട്- ദുല്‍ഖര്‍ സല്‍മാന്‍

കരിയറിന്റെ തുടക്കത്തില്‍ തന്നെയും തന്റെ സിനിമകളെയും കളിയാക്കിയവര്‍ ഇന്ന് തന്റെ ഡേറ്റിനുവേണ്ടി നടക്കുന്നുണ്ടെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ കിംഗ് ഓഫ് കൊത്തയുടെ പ്രമോഷന്റെ ഭാഗമായി എ ബി എന്‍ എന്റര്‍ടൈന്‍മെന്റിസിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്. കിംഗ് ഓഫ് കൊത്തയുടെ കഥ മനസില്‍ വന്നപ്പോള്‍ തന്നെ അതെങ്ങനെ കൊമേഴ്ഷ്യല്‍ സിനിമയാക്കി മാറ്റാമെന്നാണ് ആലോചിച്ചതെന്നും തന്റെ കരിയറിലെ ഏറ്റവും വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണിതെന്നും ദുല്‍ഖര്‍ പറഞ്ഞു. 

ജനങ്ങള്‍ തിയറ്ററിലെത്തി സിനിമ കാണണമെങ്കില്‍ അവര്‍ക്ക് മികച്ച തിയറ്റര്‍ അനുഭവം നല്‍കണം. അവര്‍ ചെലവഴിക്കുന്ന പണത്തിന് മൂല്യമുണ്ടാകണം. പ്രേക്ഷകര്‍ക്ക് ബിഗ് സ്‌കെയില്‍ ചിത്രങ്ങളോടാണ് താല്‍പ്പര്യം. ഒരു നിര്‍മ്മാണക്കമ്പനി എന്ന നിലയില്‍ ഞങ്ങള്‍ നിര്‍മ്മിച്ച ഏറ്റവും ചെലവേറിയ സിനിമയാണ് കിംഗ് ഓഫ് കൊത്ത. കൊത്തയിലെ കഥ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഓരോ കഥാപാത്രങ്ങള്‍ക്കും പങ്കുണ്ട്'- ദുല്‍ഖര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഓഗസ്റ്റ് ഇരുപത്തിനാലിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫറര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം ചെമ്പന്‍ വിനോദ്, ഐശ്വര്യ ലക്ഷ്മി, ഷബീര്‍ കല്ലറക്കല്‍, ശാന്തി കൃഷ്ണ, നൈല ഉഷ, അനിഖാ സുരേന്ദ്രന്‍, പ്രസന്ന, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടച്ചെന്നൈ ശരണ്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More