പാചകവാതകം 500 രൂപയ്ക്ക്, വനിതകള്‍ക്ക് പ്രതിമാസം 1500 രൂപ, ജാതി സെന്‍സസ്; മധ്യപ്രദേശില്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്

ഭോപ്പാല്‍: ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മധ്യപ്രദേശിലെ ജനങ്ങള്‍ക്ക് വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്. സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. പാചകവാതക വില 500 രൂപയാക്കുമെന്നും വനിതകള്‍ക്ക് പ്രതിമാസം 1500 രൂപ വീതം ലഭ്യമാക്കുമെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പഴയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്നും നൂറു യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മധ്യപ്രദേശില്‍ ഒരു പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കടബാധിതരായ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കും. 14-ാം നൂറ്റാണ്ടിലെ കവിയും ദളിത് സാമൂഹ്യപരിഷ്‌കര്‍ത്താവുമായ സന്ത് രവിദാസിന്റെ പേരില്‍ സര്‍വ്വകലാശാല സ്ഥാപിക്കും'- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. കഴിഞ്ഞ എഴുപത് വര്‍ഷമായി കോണ്‍ഗ്രസ് എന്തു ചെയ്‌തെന്നാണ് ബിജെപി ചോദിക്കുന്നതെന്നും തങ്ങള്‍ ഭരണഘടനയെ സംരക്ഷിച്ചതിനാലാണ് മോദിക്ക് പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഇഡിയെ കാണിച്ച് പേടിപ്പിച്ചും കോണ്‍ഗ്രസ് എംഎല്‍എമാരെ മോഷ്ടിച്ചുമാണ് ബിജെപി സംസ്ഥാനങ്ങളില്‍ സര്‍ക്കാരുണ്ടാക്കുന്നതെന്നും അവര്‍ ഭരണഘടനയെ തന്നെ മാറ്റിമറിക്കാനാണ് ശ്രമിക്കുന്നതെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി. 

കര്‍ണാടകയില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ക്ക് സമാനമായാണ് മധ്യപ്രദേശിലും കോണ്‍ഗ്രസിന്റെ പ്രഖ്യാപനങ്ങള്‍. ഇതിലൂടെ മധ്യപ്രദേശിലും കര്‍ണാടക മോഡല്‍ വിജയമുണ്ടാക്കാനാവുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

Contact the author

National Desk

Recent Posts

National Desk 13 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 20 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More