'ഇടതു-വലത്- ബിജെപി രാഷ്ട്രീയവുമായി ബന്ധമില്ല, എന്റേത് കര്‍ഷക പക്ഷം'- ജയസൂര്യ

കൊച്ചി: നെല്ല് സംഭരണ വിഷയത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നടന്‍ ജയസൂര്യ. തനിക്ക് കക്ഷി രാഷ്ട്രീയമില്ലെന്നും കര്‍ഷക പക്ഷത്താണ് നില്‍ക്കുന്നതെന്നും ജയസൂര്യ പറഞ്ഞു. കര്‍ഷകരുടെ പ്രശ്‌നം വേദിയില്‍ പറയാതെ നേരിട്ടുപറഞ്ഞാല്‍ ലക്ഷ്യപ്രാപ്തിയിലെത്തില്ല, അതുകൊണ്ടാണ് വേദിയില്‍ തന്നെ പറയാന്‍ തീരുമാനിച്ചതെന്നും സംഭരിച്ച നെല്ലിന്റെ വില ആറുമാസം കഴിഞ്ഞിട്ടും തിരികെ നല്‍കാത്തത് അനീതിയാണെന്നും ജയസൂര്യ പറഞ്ഞു. മലയാള മനോരമ ദിനപ്പത്രത്തിലെഴുതിയ ലേഖനത്തിലാണ് നടന്റെ വിശദീകരണം. 

'സംഭരിച്ച നെല്ലിന്റെ വില ആറുമാസത്തിലേറെ കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് കിട്ടിയില്ലെന്നത് സുഹൃത്ത് കൃഷ്ണപ്രസാദ് പറഞ്ഞാണ് അറിയുന്നത്. അത് അനീതിയായി തോന്നി. ആ നെല്ല് പുഴുങ്ങിക്കുത്തി അരിയായി വിപണിയില്‍ എത്തിയിട്ടുണ്ടാവില്ലേ? എന്നിട്ടും പാവം കര്‍ഷകര്‍ അധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍ തിരുവോണത്തിന് പട്ടിണി സമരം നടത്തുന്നത് എന്തുകൊണ്ടാണ്? നമ്മെ ഊട്ടുന്നവര്‍ സമൃദ്ധിയുടെ ആഘോഷമായ തിരുവോണത്തിന് പട്ടിണി കിടക്കേണ്ടിവരുന്നതിലെ അനൗചിത്യമാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്'- ജയസൂര്യ പറഞ്ഞു.

താന്‍ വ്യക്തികേന്ദ്രീകൃത വിമര്‍ശനമല്ല നടത്തിയതെന്നും കര്‍ഷകരുടെ പ്രശ്‌നം മാത്രമാണ് പ്രസക്തമെന്നും ജയസൂര്യ പറഞ്ഞു. കൃഷികൊണ്ട് പലപ്പോഴും ഒന്ന് നിവര്‍ന്നു നില്‍ക്കാന്‍ പോലും കഴിയാത്ത മാതാപിതാക്കളെ മാതൃകയാക്കി വീണ്ടും കടത്തിന്റെ കടും ചേറിലേക്കിറങ്ങാന്‍ എത്ര പേര്‍ തയാറാവുമെന്നും അദ്ദേഹം ചോദിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More