സിനിമാ രംഗത്തുളളവര്‍ക്ക് കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് വ്യക്തതയുണ്ടാവില്ല- ഇ പി ജയരാജന്‍

കൊച്ചി: സിനിമാ രംഗത്തുളളവര്‍ക്ക് കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് വ്യക്തതയുണ്ടാവില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കലാ-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കാര്യങ്ങള്‍ കുറച്ചുകൂടി മനസിലാക്കി വേണം പ്രതികരിക്കാനെന്നും കാര്യങ്ങള്‍ പുറത്തുവന്നതിനാല്‍ എല്ലാവര്‍ക്കും ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടുണ്ടാകുമെന്നും ഇപി ജയരാജന്‍ പറഞ്ഞു. നെല്‍ കര്‍ഷകര്‍ക്ക് പണം കൊടുക്കുന്നതില്‍ വന്ന കാലതാമസത്തിന്റെ യഥാര്‍ത്ഥ കാരണം മനസിലാക്കി വേണം പ്രതികരിക്കാനെന്നും ഓണക്കാലത്ത് സര്‍ക്കാര്‍ കര്‍ഷകരെ പരമാവധി സഹായിച്ചിട്ടുണ്ടെന്നും ഇപി പറഞ്ഞു. നെല്‍ കര്‍ഷകര്‍ക്ക് സംഭരണ വില നല്‍കുന്നതുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

നെല്‍ കര്‍ഷകര്‍ക്ക് പണം ലഭിച്ചില്ലെന്ന ആരോപണം ശരിയല്ലെന്നും ജയസൂര്യയുടെ ആരോപണങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയ അജണ്ടയാണെന്നും മന്ത്രി പി പ്രസാദ് നേരത്തെ പറഞ്ഞിരുന്നു. 'ജയസൂര്യ നല്ല നടനാണ്. പക്ഷെ ജനങ്ങള്‍ക്കുമുന്നില്‍ അഭിനയിക്കരുത്. കളമശേരിയില്‍ പ്ലാന്‍ഡ് ആയാണ് സംസാരിച്ചത്. കേവലം സിനിമയെന്നോ നാടകമെന്നോ വിളിക്കാവുന്ന തരത്തില്‍ ക്രിയേറ്റ് ചെയ്ത സംഭവം. പക്ഷെ തിരക്കഥ പാളിപ്പോയി. അത്തരം തിരക്കഥകള്‍ക്കുവേണ്ടി ജയസൂര്യയെപ്പോലൊരാള്‍ ആടരുതായിരുന്നു'- എന്നാണ് പി പ്രസാദ് പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കളമശേരിയില്‍ നടന്ന കാര്‍ഷികോത്സവത്തില്‍ മുഖ്യാതിഥിയായി എത്തിയപ്പോഴാണ് ജയസൂര്യ മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചത്. ചില കാര്യങ്ങള്‍ മന്ത്രിമാരുടെ ചെവിയിലെത്താന്‍ വൈകുന്നുവെന്ന് പറഞ്ഞായിരുന്നു ജയസൂര്യ തുടങ്ങിയത്. കര്‍ഷകനായ നടന്‍ കൃഷ്ണപ്രസാദ് ആറുമാസമായി സപ്ലൈകോയില്‍ നല്‍കിയ നെല്ലിന് പണം ലഭിക്കാത്തതിനാല്‍ പട്ടിണി സമരത്തിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More