ആര്‍ മാധവനെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റായി നിയമിച്ചു

ഡൽഹി: നടനും സംവിധായകനുമായ ആർ മാധവനെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിച്ചു. ഗവേണിംഗ് കൗൺസിൽ ചെയർമാനായും അദ്ദേഹം പ്രവർത്തിക്കും. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് മാധവന്റെ നിയമനവിവരം എക്‌സിലൂടെ അറിയിച്ചത്. മാധവനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. മാധവന്റെ അനുഭവ സമ്പത്ത് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും താൻ വിശ്വസിക്കുന്നുവെന്നാണ് അനുരാഗ് താക്കൂർ പറഞ്ഞത്. 

തന്റെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിച്ചതിന് മാധവൻ കേന്ദ്രസർക്കാരിനും അനുരാഗ് താക്കൂറിനും നന്ദി പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ വികസനത്തിനായി തന്റെ കഴിവിന്റെ പരമാവധി പരിശ്രമിക്കുമെന്നും മാധവൻ പറഞ്ഞു. നടനും സംവിധായകനുമായ ശേഖർ കപൂറിന്റെ പിൻഗാമിയായാണ് മാധവനെത്തുന്നത്. ശേഖർ കപൂറിന്റെ കാലാവധി 2023 മാർച്ച് മൂന്നിന് അവസാനിച്ചിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അടുത്തിടെ മാധവൻ സംവിധാനം ചെയ്ത 'റോക്കട്രി; ദി നമ്പി ഇഫക്ട്' എന്ന ചിത്രത്തിന് മികച്ച ഫീച്ചർ ഫിലിമിനുളള ദേശീയ അവാർഡ് ലഭിച്ചിരുന്നു. ഐഎസ്ആർഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ചിത്രമാണ് റോക്കട്രി ദി നമ്പി ഇഫക്ട്.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More