ധീരജ് വധക്കേസ് പ്രതി നിഖില്‍ പൈലിക്കെതിരെ അറസ്റ്റ് വാറണ്ട്‌

ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍  ധീരജിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി നിഖില്‍ പൈലിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് തൊടുപുഴ സെഷന്‍സ് കോടതി. നിരന്തരമായി കേസ് വിളിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകാതിരുന്നതിനാണ് നിഖില്‍ പൈലിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കുറ്റപത്രം വായിക്കുമ്പോഴും നിഖില്‍ കോടതിയില്‍ ഹാജരായിരുന്നില്ല. നിഖില്‍ പൈലിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കി. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനായി കേസ് അടുത്ത മാസം നാലിലേക്ക് മാറ്റി.

ധീരജ് വധക്കേസിലെ ഒന്നാംപ്രതിയാണ് യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റായ നിഖില്‍ പൈലി. 2022 ജനുവരി പത്തിന് കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനിടെ ധീരജിനെ കുത്തിക്കൊന്നു എന്നതാണ് നിഖില്‍ പൈലിക്കെതിരായ കേസ്. കേസില്‍ അറസ്റ്റിലായ നിഖിലിന് 2022 ഏപ്രില്‍ എട്ടിന് ജാമ്യം ലഭിച്ചു.  ജെറിന്‍ ജോജോ, ജിതിന്‍ ഉപ്പുമാക്കന്‍, ടോണി തേക്കിലക്കാടന്‍, നിതിന്‍ ലൂക്കോസ്, സോയിമോന്‍ സണ്ണി, ജസിന്‍ ജോയ്, അലന്‍ ബോബി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പുതുപ്പളളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനായി പ്രചാരണത്തിന് കഴിഞ്ഞ ദിവസങ്ങളില്‍ നിഖില്‍ പൈലി എത്തിയിരുന്നു. അറസ്റ്റ് വാറണ്ട് നിലനില്‍ക്കെയാണ് കൊലക്കേസ് പ്രതി ചാണ്ടി ഉമ്മന്റെ പ്രചാരണത്തിനെത്തിയത്. ഇതിനെതിരെ ഡി വൈ എഫ് ഐ വിമര്‍ശനമുന്നയിച്ചിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More