സിപിഎമ്മിന്റെ ചുവപ്പിനെ മാത്രം കാവിയാക്കുന്ന പ്രത്യേക തരം ക്യാമറ മീഡിയാ വണ്ണിനുണ്ട്- കെടി ജലീല്‍

പുതുപ്പളളി ഉപതെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടില്‍ പങ്കെടുത്ത എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ തലയിലെ ചുവന്ന നിറത്തിലുളള കെട്ട് കാവി നിറത്തിലാക്കി സംപ്രേക്ഷണം ചെയ്ത സംഭവത്തില്‍ മീഡിയാ വണ്ണിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി കെ ടി ജലീല്‍. ചുവപ്പിനെ കാവിയാക്കുന്ന പ്രത്യേകതരം ക്യാമറ മീഡിയാവണ്ണിലുണ്ടെന്ന് കെ ടി ജലീല്‍ പരിഹസിച്ചു. സിപിഎമ്മിന്റെ ചുവപ്പിനെ മാത്രം കാവിയാക്കുന്ന സവിശേഷ സിദ്ധിയുളള 12 വര്‍ഷം പഴക്കമുളള ക്യാമറയുടെ 'പുത്തി' അപാരം തന്നെയെന്നും ചുവപ്പിനെ കാവിയാക്കിയ ക്യാമറയുടെ നിര്‍മ്മാണക്കമ്പനി ഇപ്പോഴും ഞെട്ടലില്‍നിന്ന് മുക്തരായിട്ടില്ലെന്നും കെ ടി ജലീല്‍ പറഞ്ഞു. ജമാഅത്തെ ഇല്ലാമിയുടെ തനിനിറമാണ് ചുവപ്പിനെ കാവിയാക്കിയതിലൂടെ പുറത്തുവന്നതെന്നും നായയുടെ വാല്‍ പന്തീരാണ്ടുകാലം കുഴലിലിട്ടാലും വളഞ്ഞുതന്നെയിരിക്കുമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

കെ ടി ജലീലിന്റെ കുറിപ്പ്‌

12 വയസ്സായ പാവം ക്യാമറ!!!

ചുവപ്പിനെ കാവിയാക്കുന്ന പ്രത്യേക തരം ക്യാമറ മീഡിയാവണ്ണിലുണ്ട്.  എന്നാൽ ആ ക്യാമറ പച്ചയെ കാവിയാക്കില്ല. ത്രിവർണ്ണത്തിലെ കുങ്കുമ നിറത്തെയും കാവിയാക്കില്ല. കേരള കോൺഗ്രസ്സിൻ്റെ കൊടിയിലെ ചുവപ്പിനെയും കാവിയാക്കില്ല. എന്തിന് ആർ എസ് പിയുടെ ചുവപ്പിനേയോ സി എം പിയുടെ ചുവപ്പിനേയോ കാവിയാക്കില്ല. 

സിപിഎമ്മിൻ്റെ ചുവപ്പിനെ മാത്രം കാവിയാക്കുന്ന സവിശേഷ സിദ്ധിയുള്ള 12 വർഷം പഴക്കമുള്ള ക്യാമറയുടെ "പുത്തി" അപാരം തന്നെ ചുവപ്പിനെ കാവിയാക്കിയ ആ ക്യാമറയുടെ നിർമ്മാണക്കമ്പനി ഇപ്പോഴും ഞെട്ടലിൽ നിന്ന്  മുക്തരായിട്ടില്ല. അപാര ശേഷിയുള്ള ആ ക്യാമറക്കണ്ണുകൾ തേടി അവരുടെ പ്രതിനിധികൾ മീഡിയാവണ്ണിലേക്ക് കുതിച്ചതായാണ് കരക്കമ്പി!

മീഡിയാ വണ്ണും മാധ്യമവും അജ്ഞാത കേന്ദ്രത്തിലിരുന്ന് നിയന്ത്രിക്കുന്ന "അമീറു"മാരുടെ കണ്ണും മനസ്സും കൂടി ആ ക്യാമറയോടൊപ്പം മാറ്റണം. യഥാർത്ഥ പ്രശ്നം ക്യാമറയുടേതല്ല. അതുപയോഗിക്കുന്നവരുടേതും നിയന്ത്രിക്കുന്നവരുടേതുമാണ്. ഒപ്പിയെടുക്കുന്ന ദൃശ്യത്തിലെ പിഴവനുസരിച്ച് വാർത്തൾ തയ്യാറാക്കുന്ന മീഡിയാവണ്ണിലെ ക്യാമറ, ഒരൽഭുത ക്യാമറ തന്നെ! ജമാഅത്തെ ഇസ്ലാമിയുടെ തനിനിറമാണ് ചുവപ്പിനെ കാവിയാക്കിയ കുബുദ്ധിയിലൂടെ പുറത്തു വന്നത്. കാക്ക കുളിച്ചാൽ കൊക്കാകില്ലല്ലോ? നായയുടെ വാൽ പന്തീരാണ്ടുകൊല്ലം കുഴലിലിട്ടാലും വളഞ്ഞ് തന്നെ ഇരിക്കും! 

ഒരുമാസത്തിനുള്ളിൽ സിപിഎമ്മിനോട് മാത്രം മീഡിയാവണ്ണിൻ്റെ രണ്ടു മാപ്പ്. ഒന്ന് സഖാവ് എ.സി മൊയ്തീൻ്റെ "18" കോടി ഇ.ഡി കണ്ടുകെട്ടി എന്ന കള്ള വാർത്തയുമായി ബന്ധപ്പെട്ട്! മറ്റൊന്ന് ചുവപ്പിനെ കാവിയാക്കിയ കൺകെട്ടിനെ ചൊല്ലി!! മാപ്പുകൾ ഇനിയും നിർലോഭം ചോദിക്കാൻ "ചന്തു''വിൻ്റെ ജീവിതം പിന്നെയും ബാക്കി!!!

12 തികഞ്ഞ പ്യാവം ക്യാമറ!!

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Social Post

സ്ത്രീവിരുദ്ധമായ പിങ്ക് ടാക്സ്

More
More
Web Desk 1 day ago
Social Post

പ്രായം കൂടുന്തോറും മൂല്യം കൂടുന്ന ബാര്‍ബികള്‍

More
More
Web Desk 3 days ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 3 days ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 1 week ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 1 week ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More