വംശഹത്യയെന്ന പദം ഉദയനിധി ഉപയോഗിച്ചിട്ടില്ല, ബിജെപി നടത്തുന്നത് വ്യാജ പ്രചാരണം- എം കെ സ്റ്റാലിന്‍

ചെന്നൈ: സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ മകനും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധിയെ പിന്തുണച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വംശഹത്യ എന്ന പദം പ്രസംഗത്തിലുടനീളം എവിടെയും ഉദയനിധി ഉപയോഗിച്ചിട്ടില്ലെന്നും ബിജെപി നടത്തുന്നത് വ്യാജ പ്രചാരണമാണെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു. സനാതനത്തിലെ വിവേചനപരമായ നടപടികളില്‍ ബിജെപിക്ക് ആശങ്കകളൊന്നുമില്ലെന്നും അടിച്ചമര്‍ത്തല്‍ ആശയങ്ങള്‍ക്കെതിരെയാണ് ഉദയനിധി ശബ്ദമുയര്‍ത്തിയതെന്നും എം കെ സ്റ്റാലിന്‍ വ്യക്തമാക്കി. ഉദയനിധി പറഞ്ഞതെന്തെന്ന് മനസിലാക്കാതെയാണ് പ്രധാനമന്ത്രി വിഷയത്തില്‍ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

'ചില വ്യക്തികള്‍ ഇപ്പോഴും ആത്മീയ വേദികളില്‍ സ്ത്രീകളെ അപമാനിക്കുന്നു. സ്ത്രീകള്‍ ജോലി ചെയ്യരുതെന്നും വിധവകള്‍ പുനര്‍വിവാഹം ചെയ്യരുതെന്നും പറയുന്നു. മനുഷ്യരാശിയുടെ പകുതിയിലധികം വരുന്ന സ്ത്രീകളെ അടിച്ചമര്‍ത്താന്‍ അവര്‍ 'സനാതന' എന്ന പദം ഉപയോഗിക്കുന്നു. അത്തരം അടിച്ചമര്‍ത്തല്‍ ആശയങ്ങള്‍ക്കെതിരെയാണ് ഉദയനിധി പ്രതികരിച്ചത്. ആ ആശയങ്ങളില്‍ അധിഷ്ഠിതമായ ആചാരങ്ങള്‍ ഉന്മൂലനം ചെയ്യാനാണ് ഉദയനിധി ആഹ്വാനം ചെയ്തത്'- എംകെ സ്റ്റാലിന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രസംഗത്തിനിടയില്‍ എവിടെയും വംശഹത്യ എന്ന വാക്ക് ഉദയനിധി ഉപയോഗിച്ചിട്ടില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. 'ബിജെപിയുടെ സോഷ്യല്‍ മീഡിയാ വിഭാഗം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുഴുവന്‍ അസത്യം പ്രചരിപ്പിച്ചു. വംശഹത്യയെന്ന വാക്ക് ഉദയനിധി പറഞ്ഞിട്ടില്ല. എന്നിട്ടും നുണ പ്രചരിപ്പിച്ചു. അവന്റെ തല വെട്ടുന്നവര്‍ക്ക് 10 കോടി പ്രഖ്യാപിച്ച സന്യാസിക്കെതിരെ യുപി സര്‍ക്കാര്‍ എന്തെങ്കിലും നടപടിയെടുത്തോ? വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ട പ്രധാനമന്ത്രി ജനശ്രദ്ധ തിരിക്കുന്നതിനാണോ സനാതന ധര്‍മ്മ വിവാദം ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്ന് സംശയമുണ്ട്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 17 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 19 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 2 days ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More