ഇന്ത്യയുടെ യാഥാര്‍ത്ഥ്യം അതിഥികളില്‍നിന്ന് മറച്ചുവയ്‌ക്കേണ്ടതില്ല; ചേരികള്‍ മറച്ചതിനെതിരെ രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഇന്ത്യയുടെ യാഥാര്‍ത്ഥ്യം അതിഥികളില്‍നിന്ന് മറച്ചുവയ്‌ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ട മനുഷ്യരെയും മൃഗങ്ങളെയും മറച്ചുവെക്കുകയാണ്. നമ്മുടെ അതിഥികളില്‍നിന്ന് ഇന്ത്യയുടെ യാഥാര്‍ത്ഥ്യം മറച്ചുവയ്‌ക്കേണ്ടതില്ല'- രാഹുല്‍ ഗാന്ധി പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഡല്‍ഹിയില്‍ ജി20 ഉച്ചകോടിക്കു മുന്നോടിയായി ദരിദ്രര്‍ തിങ്ങിപ്പാര്‍ക്കുന്ന തെരുവുകള്‍ പ്ലാസ്റ്റിക് ഗ്രീന് നെറ്റുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും ഉപയോഗിച്ച് മറച്ചിരുന്നു. ഇതിനെതിരെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. 

ഡല്‍ഹിയിലെ വസന്ത് വിഹാറിലുളള ചേരികള്‍ നെറ്റ് കെട്ടി മറച്ചതിന്റൈയും തെരുവുനായ്ക്കളെ കൂട്ടത്തോടെ വളഞ്ഞുപിടിച്ച് കൂട്ടിലാക്കിയതിന്റെയും വീഡിയോ കോണ്‍ഗ്രസ് ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു. ആയിരക്കണക്കിന് ദരിദ്രരായ ജനങ്ങളെ ഭവനരഹിതരാക്കുകയും തെരുവുനായ്ക്കളെ ക്രൂരമായി വളഞ്ഞുപിടിച്ച് കൂട്ടിലടയ്ക്കുകയും ചെയ്തത് ലോകത്തിനുമുന്നില്‍ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ ഉയര്‍ത്തിക്കാണിക്കാന്‍ വേണ്ടി മാത്രമാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ജി 20 ഉച്ചകോടി നടക്കുന്ന ഡല്‍ഹിയിലെ മിക്ക ചേരികളും ഗ്രീറ്റ് നെറ്റ് ഉപയോഗിച്ച് മറച്ചിട്ടുണ്ട്. വീടുകള്‍ ഒരു വിധത്തിലും പുറത്തുകാണാത്ത വിധത്തിലാണ് മറച്ചിരിക്കുന്നത്. ചേരിയിലുളളവര്‍ക്ക് പുറത്തിറങ്ങാന്‍ ചെറിയ വിടവ് മാത്രമാണുളളത്. നെറ്റിന് മുകളില്‍ ജി20 ഉച്ചകോടിയുടെ പരസ്യബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. പ്രധാന വേദിക്ക് സമീപമുണ്ടായിരുന്ന ചേരിയിലെ അമ്പതോളം വീടുകളും സര്‍ക്കാര്‍ പൊളിച്ചുമാറ്റിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 8 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More