ഒരു പദവിയുമില്ലെങ്കിലും പ്രവര്‍ത്തിക്കും, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി വിഷയത്തില്‍ പ്രതിഷേധത്തിനില്ല- രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകസമിതിയിൽ ഉൾപ്പെടാതെ പോയതിന്റെ പേരിൽ കൂടുതൽ പ്രതിഷേധത്തിനില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രവർത്തക സമിതി രൂപീകരണത്തിനുശേഷം മാനസിക സംഘർഷമുണ്ടായെന്നും രണ്ട് പതിറ്റാണ്ടു മുൻപ് ലഭിച്ച പദവിയിലേക്ക് വീണ്ടും നിയോഗിച്ചപ്പോൾ അസ്വാഭാവികത തോന്നിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. താനൊരിക്കലും പാർട്ടിയെ തളളിപ്പറഞ്ഞിട്ടില്ലെന്നും ഒരു പദവിയും ഇല്ലെങ്കിലും താൻ പ്രവർത്തനം തുടരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

'കഴിഞ്ഞ രണ്ടുവർഷമായി പാർട്ടിയിൽ പ്രത്യേകം പദവിയൊന്നുമില്ല. പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറിയശേഷം 24 മണിക്കൂറും പാർട്ടിക്കുവേണ്ടിയും ജനങ്ങൾക്കുവേണ്ടിയും ശക്തമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഒരു പദവിയുമില്ലെങ്കിലും അത് നാളെയും തുടരും. കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് നിയോഗിക്കപ്പെട്ടവരെല്ലാം അതിന് തികച്ചും അർഹരായവരാണ്. സ്ഥിരം ക്ഷണിതാവായി എന്നെ ഉൾപ്പെടുത്തിയതിലും നന്ദിയുണ്ട്'- രമേശ് ചെന്നിത്തല പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പുതുപ്പളളി തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ ഇക്കാര്യം ചർച്ച ചെയ്യേണ്ടതില്ലെന്ന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. പിന്നീട് പാർട്ടിയിലെ സഹപ്രവർത്തകരോട് സംസാരിക്കുകയുണ്ടായി. വ്യക്തിപരമായ ഉയർച്ചതാഴ്ച്ചകൾക്കല്ല പ്രാധാന്യമെന്ന് അതിലൂടെ ബോധ്യപ്പെട്ടു. ഏറ്റവും വലുത് പാർട്ടിയാണ്. ഒരിക്കലും പാർട്ടി വിട്ട് പോവുകയോ പാർട്ടിയെ തളളിപ്പറയുകയോ ചെയ്യില്ല'- രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More