നിപാ ബാധിച്ച് മരിച്ച ആയഞ്ചേരി സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു

കോഴിക്കോട്: നിപാ വൈറസ് ബാധിച്ച് മരിച്ച ആയഞ്ചേരി മംഗലാട് സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു. കടമേരി ജമാഅത്ത് പളളി ഖബര്‍സ്ഥാനിലാണ് മൃതദേഹം ഖബറടക്കിയത്. പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സംസ്‌കാരം. ഓഗസ്റ്റ് മുപ്പതിന് സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ട മരുതോങ്കര സ്വദേശിയിയുമായി സമ്പര്‍ക്കമുണ്ടായതോടെയാണ് ആയഞ്ചേരി സ്വദേശിക്ക് നിപാ ബാധിച്ചത്. മരുതോങ്കര സ്വദേശിയുടെ ഭാര്യയും മക്കളും ഭാര്യാസഹോദരനുമാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ഒന്‍പതുവയസുകാരനായ മകന്റെ നില അതീവഗുരുതരമായി തുടരുകയാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

മരണപ്പെട്ട രണ്ടുപേര്‍ക്കുമായി 168 പേരുള്‍പ്പെട്ട സമ്പര്‍ക്കപ്പട്ടികയാണ് ആരോഗ്യവകുപ്പ് തയാറാക്കിയത്. ഇവര്‍ നിരീക്ഷണത്തിലാണ്. കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ച വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലായി 43 വാര്‍ഡുകളാണ് കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ജില്ലയിലുളളവര്‍ മാസ്‌ക് ധരിക്കണമെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. 


Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 5 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More