സനാതന ധർമ്മം ഇല്ലാതായാൽ തൊട്ടുകൂടായ്മയും ഇല്ലാതാവും- ഉദയനിധി സ്റ്റാലിൻ

ചെന്നൈ: സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന് ആവര്‍ത്തിച്ച് തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. സനാതന ധര്‍മ്മമാണ് തൊട്ടുകൂടായ്മയ്ക്ക് കാരണമെന്നും സനാതന ധര്‍മ്മം ഇല്ലാതായാല്‍ സംസ്ഥാനത്ത് ഉണ്ടെന്ന് പറയപ്പെടുന്ന തൊട്ടുകൂടായ്മ ഇല്ലാതാവുമെന്നുമാണ് ഉദയനിധി പറയുന്നത്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ തൊട്ടുകൂടായ്മയും അയിത്തവുമുണ്ടെന്നും പലരും തന്നോട് അതേപ്പറ്റി പരാതി പറഞ്ഞിട്ടുണ്ടെന്നും ഗവര്‍ണര്‍ ആര്‍ എന്‍ രവി പറഞ്ഞിരുന്നു. ഇതിനാണ് ഉദയനിധിയുടെ മറുപടി. 

തഞ്ചാവൂരില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് ഗവര്‍ണര്‍ തമിഴ്‌നാട്ടിലെ ജാതിവിവേചനങ്ങളെക്കുറിച്ച് സംസാരിച്ചത്. 'സംസ്ഥാനത്ത് തൊട്ടുകൂടായ്മയും വേര്‍തിരിവും നിലനില്‍ക്കുന്നുണ്ടെന്നും എല്ലാ ദിവസവും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ തങ്ങള്‍ നേരിടുന്ന വിവേചനങ്ങളെക്കുറിച്ച് തന്നോട് സങ്കടം പറയാറുണ്ടെന്നും ആര്‍ എന്‍ രവി പറഞ്ഞു. ഹിന്ദു ധര്‍മം തുല്യതയെയാണ് പ്രതിപാദിക്കുന്നതെന്നും ഹിന്ദു ധര്‍മ്മം ഇല്ലാതാക്കണമെന്ന് പറയുന്നവരുടെ ഉദ്ദേശം രാജ്യത്തെ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ സനാതന ധര്‍മ്മം മലേറിയയും ഡെങ്കിപ്പനിയും പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്നും അതിനെ വേരോടെ പിഴുതെറിയുന്നത് സമത്വവും മാനവികതയും ഉയര്‍ത്തിപ്പിടിക്കുമെന്നും ഉദയനിധി പറഞ്ഞിരുന്നു. ഉദയനിധിയുടെ പരാമര്‍ശം വിവാദമാവുകയും രാജ്യമൊട്ടാകെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ പരാമര്‍ശത്തില്‍ ഉറച്ചുനിന്ന ഉദയനിധി അതിന്റെ പേരില്‍ എന്ത് നിയമനടപടിയുണ്ടായാലും നേരിടാന്‍ തയാറാണ് എന്നും പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

More
More
National Desk 1 day ago
National

സോണിയാ ഗാന്ധിയെ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ആലോചന

More
More
National Desk 1 day ago
National

പുറത്താക്കല്‍ മഹുവയെ കൂടുതല്‍ ശക്തയാക്കി, അവര്‍ മൃഗീയ ഭൂരിപക്ഷത്തില്‍ ലോക്‌സഭയിലേക്ക് തിരിച്ചെത്തും- ശശി തരൂര്‍

More
More
News Desk 2 days ago
National

ചോദ്യത്തിന് കോഴ ആരോപണം: മഹുവയെ പാര്‍ലമെന്റില്‍നിന്നും പുറത്താക്കി

More
More
Web Desk 2 days ago
National

മുന്‍ തെലങ്കാന മുഖ്യമന്ത്രി കെസിആര്‍ വഴുതി വീണു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

More
More
News Desk 2 days ago
National

നാലു സംസ്ഥാനങ്ങളില്‍ നേരിയ ഭൂചലനം; ആളപായമില്ല

More
More