വെറുപ്പിന്റെ രാഷ്ട്രീയത്തെ അനുകമ്പയുടെ രാഷ്ട്രീയം തോല്‍പ്പിക്കുമെന്ന് ഉറപ്പാക്കും; ഗാന്ധി ജയന്തി ദിനത്തില്‍ കോണ്‍ഗ്രസ്

ഗാന്ധിയന്‍ മൂല്യങ്ങള്‍ കാറ്റില്‍പ്പറത്തുകയും എന്നാല്‍ അദ്ദേഹത്തിന്റെ പൈതൃകത്തെക്കുറിച്ച് ലോകത്തിനുമുന്നില്‍ ഊറ്റംകൊളളുകയും ചെയ്യുന്ന 'കാപട്യക്കാരെ' തുറന്നുകാട്ടുക തന്നെ ചെയ്യുമെന്ന് കോണ്‍ഗ്രസ്. ഗാന്ധി ജയന്തി ദിനത്തിലാണ് കോണ്‍ഗ്രസിന്റെ പ്രതിജ്ഞ. വെറുപ്പിന്റെയും പ്രതികാരത്തിന്റെയും മുന്‍വിധിയുടെയും രാഷ്ട്രീയത്തിനു മുകളില്‍ അനുകമ്പയുടെ രാഷ്ട്രീയം നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അസത്യത്തിനെതിരെ പോരാടി സത്യത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാനും ജനങ്ങളെ പ്രതിജ്ഞാബദ്ധരാക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. മഹാത്മാഗാന്ധിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സംസാരിച്ച പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഗാന്ധി വെറുമൊരു വ്യക്തി മാത്രമല്ല, മറിച്ച് രാജ്യത്തിന്റെ പ്രത്യയശാസ്ത്രവും ധാര്‍മ്മിക മണ്ഡലവുമാണെന്നാണ് പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സത്യം, അഹിംസ, സ്വാതന്ത്ര്യം, സമത്വം, സഹവര്‍ത്തിത്വം തുടങ്ങിയ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്ക് ശാശ്വതമായ മൂല്യമാണുളളത്. അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെ പകര്‍ന്നുതന്ന മൂല്യങ്ങളെ ആദരവോടെ നമിക്കാതെ ഒരു പൗരനും ഇന്ത്യയില്‍ മുന്നോട്ടുപോകാനാവില്ല എന്നും ഖാര്‍ഗെ പറഞ്ഞു. എക്‌സിലൂടെ രാഹുല്‍ ഗാന്ധിയും ഗാന്ധിയെ സ്മരിച്ചു. സത്യത്തിന്റെയും അഹിംസയുടെയും ഐക്യത്തിന്റെയും ഒരുമയുടെയും പാത ജനങ്ങള്‍ക്ക് കാണിച്ചുകൊടുത്ത ലോക നേതാവാണ് ഗാന്ധിജിയെന്ന് രാഹുല്‍ അനുസ്മരിച്ചു. ഗോഡ്‌സെയുടെ ആശയങ്ങളെയും പ്രവര്‍ത്തനങ്ങളെയും മഹത്വവല്‍ക്കരിക്കുന്ന വിഭാഗത്തോട് പോരാടുമെന്നതാണ് ഈ ഗാന്ധി ജയന്തി ദിനത്തില്‍ എടുക്കാവുന്ന ഏറ്റവും വലിയ പ്രതിജ്ഞയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു. 

Contact the author

National Desk

Recent Posts

National Desk 7 hours ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

More
More
National Desk 1 day ago
National

സോണിയാ ഗാന്ധിയെ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ആലോചന

More
More
National Desk 1 day ago
National

പുറത്താക്കല്‍ മഹുവയെ കൂടുതല്‍ ശക്തയാക്കി, അവര്‍ മൃഗീയ ഭൂരിപക്ഷത്തില്‍ ലോക്‌സഭയിലേക്ക് തിരിച്ചെത്തും- ശശി തരൂര്‍

More
More
News Desk 2 days ago
National

ചോദ്യത്തിന് കോഴ ആരോപണം: മഹുവയെ പാര്‍ലമെന്റില്‍നിന്നും പുറത്താക്കി

More
More
Web Desk 2 days ago
National

മുന്‍ തെലങ്കാന മുഖ്യമന്ത്രി കെസിആര്‍ വഴുതി വീണു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

More
More
News Desk 2 days ago
National

നാലു സംസ്ഥാനങ്ങളില്‍ നേരിയ ഭൂചലനം; ആളപായമില്ല

More
More