സംസ്ഥാനത്ത് വൈദ്യുതി അപകടങ്ങൾ കൂടുന്നു; ഈ വര്‍ഷം ഇതുവരെ ജീവന്‍ നഷ്ടമായത് 121 പേര്‍ക്ക്

ഇക്കൊല്ലം നാളിതുവരെ ആകെ 265 വൈദ്യുതി അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന് കെ എസ് ഇ ബി. 121 പേർക്ക് ജീവഹാനിയുണ്ടായി. അനധികൃത വൈദ്യുത ജോലികൾക്കിടെ 10 പേരും ഉപഭോക്തൃ പരിസരത്തെ എർത്ത് ലിക്കേജ് കാരണം 17 പേരും വൈദ്യുതിലൈനിനു സമീപം ലോഹനിർമ്മിതമായ തോട്ടിയും ഏണിയുമുപയോഗിക്കുമ്പോൾ ഷോക്കേറ്റ് 15 പേരും വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് രണ്ട് പേരും മരണമടഞ്ഞിട്ടുണ്ട്. ഉത്സവങ്ങളോടനുബന്ധിച്ച് ദീപാലങ്കാരം നടത്തുമ്പോഴാണ് ഏഴ് പേർ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടത്. വൈദ്യുത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവെങ്കിൽ ഒഴിവാക്കാമായിരുന്ന അപകടങ്ങളാണ് ഇവയിലേറെയും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വയറിംഗിന്റെ തുടക്കത്തിൽത്തന്നെ ആർ.സി.സി.ബി (ഇ.എൽ.സി.ബി) ഘടിപ്പിക്കുന്നതിലൂടെ വൈദ്യുത ലീക്കേജ് കാരണമുള്ള അപകടം ഒഴിവാക്കാനാകും. വൈദ്യുത ഉപകരണങ്ങളുടെ ലോഹഭാഗങ്ങളില്‍ ഇൻസുലേഷൻ തകരാറുകൊണ്ടോ മറ്റോ അവിചാരിതമായി വൈദ്യുത പ്രവാഹമുണ്ടായാല്‍ ആ ഉപകരണം പ്രവർത്തിപ്പിക്കുന്ന വ്യക്തിക്ക് വൈദ്യുതാഘാതമേല്ക്കാൻ വലിയ സാദ്ധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പ്രസ്തുത ഉപകരണത്തിലേക്കും സർക്യൂട്ടിലേക്കുമുള്ള വൈദ്യുതി പ്രവാഹം ഉടനടി നിർത്തി വൈദ്യുതാഘാതം ഒഴിവാക്കുന്നതിനുള്ള സംരക്ഷണോപാധിയാണ് RCCB അഥവാ Residual Current Circuit Breaker. നമ്മുടെ നാട്ടിൽ പൊതുവെ ELCB (Earth Leakage Circuit Breaker) എന്നറിയപ്പെടുന്നത് യഥാർഥത്തിൽ RCCB എന്ന ഉപകരണമാണ്.

വൈദ്യുത ലൈനുകൾക്ക് സമീപം ഒരു കാരണവശാലും ലോഹനിർമ്മിതമായ തോട്ടിയോ ഏണിയോ ഉപയോഗിക്കരുത്. 130ലേറെ പേർക്കാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഇത്തരത്തിൽ ഷോക്കേറ്റ് ജീവഹാനിയുണ്ടായിട്ടുള്ളത്. വൈദ്യുതോപകരണങ്ങളിൽ നിന്ന് ഷോക്കേറ്റുള്ള അപകടം ഒഴിവാക്കാൻ നിർബന്ധമായും വയറിങിന്റെ തുടക്കത്തിൽ ആർ.സി.സി.ബി ഘടിപ്പിക്കണമെന്നും കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകുന്നു.

Contact the author

Web Desk

Recent Posts

Web Desk 3 hours ago
Keralam

നവകേരള സദസിനിടെ പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം; അന്വേഷിക്കുമെന്ന് സിപിഎം

More
More
Web Desk 4 hours ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 8 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
Web Desk 1 day ago
Keralam

കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച്ച

More
More
Web Desk 3 days ago
Keralam

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

More
More
Web Desk 3 days ago
Keralam

സ്ത്രീധനം ചോദിക്കുന്നവനോട് 'താൻ പോടോ' എന്ന് പറയാൻ പെൺകുട്ടികൾക്ക് കഴിയണം - മുഖ്യമന്ത്രി

More
More