കേരളത്തിലേക്കുള്ള പാസ് താൽകാലികമായി നിർത്തി

 ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്കുള്ള പാസ് താൽകാലികമായി നിർത്തിവെച്ചു.റെഡ് സോണിൽ നിന്ന് എത്തിയ എല്ലാവരെയും പ്രത്യേക ക്വാറന്റൈൻ ചെയ്ത ശേഷം മാത്രമെ പുതിയ പാസ് അനുവദിക്കൂ. മറ്റ് സംസ്ഥാനങ്ങളിലെ റെഡ് സോണിൽ നിന്ന് വരുന്നവരെ പ്രത്യേക ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റാൻ രണ്ട് ദിവസം മുമ്പാണ് സർക്കാർ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇന്നലെ വൈകീട്ടാണ് അതിർത്തി ചെക്ക് പോസ്റ്റുകളിൽ ആരംഭിച്ചത്. 8000 ത്തോളം പേരാണ് ഇതിനം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിവി ധി ചെക്ക് പോസ്റ്റുകളിലൂടെ കേരളത്തിൽ എത്തിയത്. ഇതിൽ ഭൂരിഭാ​ഗവും തമിഴ്നാട്ടിലെ റെഡ് സോണിൽ നിന്ന് വന്നവരാണ്. 130 റെഡ് സോണുകളുടെ വിവരങ്ങളാണ് അതിർത്തിയിലെ ചെക്ക് പോസ്റ്റുകളിൽ നൽകിയിരിക്കുന്നത്.

ഇതിനകം റെഡ് സോണിൽ നിന്ന് വന്ന 5000 ത്തിൽ അധികം പേരെ ക്വാറന്റൈൻ കേന്ദ്രത്തിൽ എത്തിക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം. ഈ നടപടിയിലേക്ക് ആരോ​ഗ്യ പ്രവർത്തകരും പൊലീസും ഇതിനകം കടന്നുകഴിഞ്ഞു. ഇത് പൂർത്തിയാക്കിയതിന് ശേഷം മാത്രം പുതിയ പാസ് അനുവദിച്ചാൽ മതിയെന്നാണ് ചീഫ് സെക്രട്ടറി ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More