അടുത്ത വര്‍ഷം മുതല്‍ പാഠപുസ്തകങ്ങളിലും ഇന്ത്യയ്ക്ക് പകരം ഭാരത്

ഡല്‍ഹി: ഇനി മുതല്‍ പാഠപുസ്തകങ്ങളിലും ഇന്ത്യയ്ക്ക് പകരം ഭാരത്. അടുത്ത വര്‍ഷം മുതല്‍ അച്ചടിച്ച് പുറത്തിറക്കുന്ന പാഠപുസ്തകങ്ങളിലാണ് ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാക്കുക. ഇതുസംബന്ധിച്ച ഏഴംഗ ഉപദേശക സമിതിയുടെ ശുപാര്‍ശ എന്‍സിഇആര്‍ടി അംഗീകരിച്ചു. സാമൂഹ്യശാസ്ത്ര പാഠഭാഗങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ക്കായി എന്‍സിഇആര്‍ടി നിയോഗിച്ച സമിതി ഐക്യകണ്‌ഠേന എടുത്ത തീരുമാനമാണിതെന്നാണ് റിപ്പോര്‍ട്ട്. ചരിത്ര പുസ്തകങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്താനാണ് മാറ്റമെന്ന് സമിതി അധ്യക്ഷന്‍ സി ഐ ഐസക് പറഞ്ഞു.

'പ്ലസ് ടു വരെയുളള പാഠപുസ്തകങ്ങളില്‍ ഇന്ത്യയ്ക്കു പകരം ഭാരത് എന്ന് ഉപയോഗിക്കും. അടുത്ത അധ്യായന വര്‍ഷം മുതല്‍ മാറ്റം കൊണ്ടുവരാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പാഠഭാഗങ്ങളില്‍ ഇന്ത്യന്‍ രാജാക്കന്മാരുടെ ചരിത്രം കൂടുതല്‍ ഉള്‍പ്പെടുത്തും. മാര്‍ത്താണ്ഡവര്‍മ്മയുടെ ചരിത്രവും ഉള്‍പ്പെടുത്തും. സമിതി ഏകകണ്ഠമായാണ് തീരുമാനമെടുത്തത്'- സി ഐ ഐസക് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജി20 ഉച്ചകോടിയിലാണ് ഇന്ത്യയ്ക്കു പകരം ഭാരത് എന്ന് ഉപയോഗിച്ച് തുടങ്ങിയത്. രാഷ്ട്രപതിയൊരുക്കിയ അത്താഴവിരുന്നിനായി രാഷ്ട്രത്തലവന്മാര്‍ക്ക് നല്‍കിയ കത്തില്‍ പ്രസിഡന്റ് ഓഫ് ഭാരത് എന്നായിരുന്നു എഴുതിയിരുന്നത്. ജി20-യ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇരിപ്പിടത്തിനു മുന്നിലും ഭാരത് എന്നായിരുന്നു രാജ്യത്തിന്റെ പേരിന്റെ ഭാഗത്ത് എഴുതിയിരുന്നത്.

Contact the author

National Desk

Recent Posts

Web Desk 3 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More