നിങ്ങളുടെ ഭാഷയും സംസ്കാരവും പാരമ്പര്യവും കോണ്‍ഗ്രസ് സംരക്ഷിക്കും- രാഹുല്‍ ഗാന്ധി

ഡല്‍ഹി: മിസോറാമിലെയും ഛത്തീസ്ഗഡിലെയും ഭാഷയും സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് രാഹുല്‍ ഗാന്ധി. 'മിസോറാമിലെ എന്റെ സഹോദരീ സഹോദരന്മാരോട്, നാളെ നിങ്ങള്‍ വോട്ടുചെയ്യാന്‍ പോകുമ്പോള്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യുക. നിങ്ങളുടെ സംസ്‌കാരവും ഭാഷയും പാരമ്പര്യവും ഞങ്ങള്‍ സംരക്ഷിക്കും. അതെന്റെ ഉറപ്പാണ്'- രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.  മിസോറാമിലെ മുഴുവന്‍ സീറ്റുകളിലേക്കും ഛത്തീസ്ഗഡിലെ ഇരുപത് സീറ്റുകളിലേക്കുമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഛത്തീസ്ഗഡില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നവംബര്‍ പതിനേഴിനാണ് നടക്കുക. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍. 

മാവോയിസ്റ്റ്- നക്‌സല്‍ ഭീഷണി തുടരുന്നതിനാല്‍ കനത്ത സുരക്ഷയിലാണ് ഛത്തീസ്ഗഡിലെ ഇരുപത് മണ്ഡലങ്ങളും. സംസ്ഥാന പൊലീസിനെയും അര്‍ധ സൈനിക വിഭാഗത്തെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണവും ഒരുക്കിയിട്ടുണ്ട്. 2018-ല്‍ കൈവിട്ട ഭരണം തിരിച്ചുപിടിക്കാന്‍ ബിജെപിയും ഭരണത്തുടര്‍ച്ചയ്ക്കായി കോണ്‍ഗ്രസും സംസ്ഥാനത്ത് ശക്തമായ പ്രചാരണമാണ് നടത്തിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

90 അംഗ നിയമസഭയില്‍ 46 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 2018-ല്‍ 68 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. അന്ന് ബിജെപിക്ക് 15 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. മിസോറാമില്‍ 2018-ലെ തെരഞ്ഞെടുപ്പില്‍ മിസോ നാഷണല്‍ ഫ്രണ്ട് നാല്‍പ്പതില്‍ 26 സീറ്റുകള്‍ നേടിയാണ് അധികാരത്തിലെത്തിയത്. സോറം പീപ്പിള്‍സ് മൂവ്‌മെന്റിന് എട്ട് സീറ്റും കോണ്‍ഗ്രസിന് അഞ്ച് സീറ്റും ബിജെപിക്ക് ഒരു സീറ്റും ലഭിച്ചു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 5 hours ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 1 day ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 3 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 3 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More