തെലങ്കാനയിൽ കടുത്ത ഭരണവിരുദ്ധ വികാരം; ഇത്തവണ കോൺഗ്രസ് അധികാരം പിടിക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിലവില്‍ തെലങ്കാനയിലെ രാഷ്ടീയം കോൺഗ്രസിന് അനുകൂലമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെലങ്കാനയില്‍ കടുത്ത ഭരണവിരുദ്ധ വികാരമുണ്ടെന്നും സംസ്ഥാനത്ത് ഇത്തവണ കോൺഗ്രസ് അധികാരത്തിൽ വരുമെന്നും ചെന്നിത്തല പറഞ്ഞു. എഐസിസിയുടെ പ്രത്യേക നിരീക്ഷകനായി തെലങ്കാനയിലേക്ക് പോകുന്നതിന് മുൻപ് മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'തെലങ്കാനയില്‍ ബിജെപിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. മാത്രമല്ല വൈഎസ്ആർടിപിയും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.  കോൺഗ്രസിന് വോട്ട് നഷ്ടപ്പെടാതിരിക്കാൻ തങ്ങൾ ഇത്തവണ മത്സരിക്കില്ലെന്നാണ് വൈഎസ്ആർടിപി അധ്യക്ഷ വൈ എസ് ശർമിള പറഞ്ഞത്'- ചെന്നിത്തല വ്യക്തമാക്കി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വൈഎസ്ആർടിപി ബിആർഎസിനെതിരെ മത്സരിച്ചാൽ വോട്ട് ഭിന്നിച്ച് പോകാനുള്ള സാധ്യത മുന്നിൽ കാണുന്നു. ഇത് കോൺഗ്രസിനെ പ്രതികൂലമായി ബാധിക്കും അതുകൊണ്ട് ഞങ്ങൾ ഇത്തവണ മത്സരിക്കുന്നില്ല. പൂർണ്ണ പിന്തുണ കോൺഗ്രസിന്  പ്രഖ്യാപിക്കുന്നു'- എന്നാണ് വൈ എസ് ശർമ്മിള പറഞ്ഞത്. ചന്ദ്രശേഖർ റാവു സർക്കാറിന്റെ അഴിമതിയും സ്വജനപക്ഷ ഭരണവും അവസാനിപ്പിക്കുന്നതി വേണ്ടിയാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും അവർ പറഞ്ഞിരുന്നു. 

നവംബർ 30-നാണ് തെലങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 119 നിയമസഭാ മണ്ഡലങ്ങളിലേക്ക് കോൺഗ്രസും ബിആർഎസും തമ്മിലാണ് അങ്കം. ജനക്ഷേമ പദ്ധതികൾ മുൻനിർത്തിയാണ് ഇരു മുന്നണികളും പ്രചാരണം നടത്തുന്നത്. 

Contact the author

National Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 6 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More