മന്‍സൂര്‍ അലി ഖാന്‍ മനുഷ്യരാശിയ്ക്കുതന്നെ അപമാനമെന്ന് തൃഷ; നിരാശയും രോഷവുമെന്ന് ലോകേഷ്

ചെന്നൈ: നടന്‍ മന്‍സൂര്‍ അലി ഖാന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷ പ്രതികരണവുമായി നടി തൃഷയും സംവിധായകന്‍ ലോകേഷ് കനകരാജും. തനിക്കെതിരായ മന്‍സൂറിന്റെ വാക്കുകളെ ശക്തമായി അപലപിക്കുന്നുവെന്നും നടന്‍ മനുഷ്യരാശിയ്ക്കുതന്നെ അപമാനമാണെന്നും തൃഷ പറഞ്ഞു. ഇയാള്‍ക്കൊപ്പം ഇതുവരെ സ്‌ക്രീന്‍സ്‌പേസ് പങ്കിട്ടിട്ടില്ല എന്നതില്‍ ഇപ്പോള്‍ സന്തോഷവതിയാണെന്നും ഇനിയൊരിക്കലും അത് സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും തൃഷ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ പ്രതികരണം. 

'മന്‍സൂര്‍ അലി ഖാന്‍ എന്നെക്കുറിച്ച് വെറുപ്പുളവാക്കുന്ന രീതിയില്‍ സംസാരിച്ച വീഡിയോ കാണാനിടയായി. അതിനെ ഞാന്‍ ശക്തമായി അപലപിക്കുകയാണ്. സെക്‌സിസ്റ്റും സ്ത്രീവിരുദ്ധവുമായ മോശം മനോഭാവമുളള ഒരാളുടെ പ്രസ്താവനയാണിത്. അയാള്‍ക്ക് ആഗ്രഹിക്കാം. പക്ഷെ അയാളുമായി ഇതുവരെ സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടിട്ടില്ല എന്നതില്‍ സന്തോഷിക്കുന്നു. എന്റെ സിനിമാ ജീവിതത്തില്‍ ഒരിക്കലും ഇനിയത് സംഭവിക്കില്ലെന്ന് ഞാന്‍ ഉറപ്പുവരുത്തും. മന്‍സൂര്‍ അലി ഖാനെപ്പോലുളളവര്‍ മനുഷ്യരാശിയ്ക്കുതന്നെ അപമാനമാണ്'- തൃഷ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മന്‍സൂര്‍ അലി ഖാന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം കേട്ടപ്പോള്‍ തനിക്ക് നിരാശയും രോഷവും തോന്നിയെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് പറഞ്ഞു. 'ഞങ്ങള്‍ ഒരു ടീമായി പ്രവര്‍ത്തിച്ചവരാണ്. മന്‍സൂര്‍ അലി ഖാന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം കേട്ടപ്പോള്‍ നിരാശയും രോഷവും തോന്നി. ഏത് ഇന്‍ഡസ്ട്രിയിലായാലും സ്ത്രീകളോടും സഹപ്രവര്‍ത്തകരോടുമുളള മനോഭാവത്തില്‍ വിട്ടുവീഴ്ച്ചയുണ്ടാവരുത്. ഈ പെരുമാറ്റത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു'- എന്നാണ് ലോകേഷ് കനകരാജ് പറഞ്ഞത്. 

അടുത്തിടെ ലിയോ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്‍സൂര്‍ അലി ഖാന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. 'എനിക്ക് വലിയ ആഗ്രഹമായിരുന്നു തൃഷയുടെ കൂടെ അഭിനയിക്കാം എന്ന് പറഞ്ഞപ്പോള്‍. ഉറപ്പായും ബെഡ്‌റൂം സീനൊക്കെ ഉണ്ടാകുമെന്ന് കരുതി. ഖുശ്ബുവിനെയും റോജയെയും ചെയ്തതുപോലെ തൂക്കിയെടുത്ത് കട്ടിലിലിടാം എന്നൊക്കെ കരുതി. 150 സിനിമകളില്‍ ഞാന്‍ ചെയ്യാത്ത റേപ്പ് സീനൊന്നുമല്ലല്ലോ. എന്നാല്‍ കാശ്മീരിലെ ഷൂട്ടിംഗിനിടയില്‍ തൃഷയെ കണ്ടതുപോലുമില്ല'- എന്നായിരുന്നു മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 6 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 11 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More