'ഓമനയും മാത്യുവും എന്നും എന്റെ ഹൃദയത്തിന്റെ 'കാതലി'ൽ ജീവിക്കും- ജ്യോതിക

കാതൽ മികച്ച പ്രേക്ഷക പ്രീതി നേടി തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് നടി ജ്യോതിക. ചില സിനിമകൾ നല്ല കാര്യങ്ങൾക്കായി നല്ല ഉദ്ദേശത്തോടെ സിനിമയോടുള്ള അങ്ങേയറ്റം സ്നേഹത്തോടെയാണ് ചെയ്യുന്നതെന്നും സിനിമയെ അംഗീകരിച്ചതിന് പ്രേക്ഷകരോട് നന്ദിയുണ്ടെന്നും ജ്യോതിക പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു നടിയുടെ പ്രതികരണം. 

'ചില സിനിമകൾ ശരിയായ കാര്യങ്ങൾക്ക് വേണ്ടി, ശുദ്ധമായ ഉദ്ദേശത്തോടെ, സിനിമയോടുള്ള സ്നേഹത്താലാണ് ഒരുക്കുന്നത്. കാതൽ ദി കോറും അത്തരമൊരു സിനിമയാണ്. ഈ ആശയത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തതിന് പ്രേക്ഷകർക്ക് നന്ദി. നല്ല സിനിമകളോടുള്ള നിങ്ങളുടെ സ്നേഹം, സിനിമ എന്ന കലയെ മികവുറ്റതാക്കും,' ജ്യോതിക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

റിയൽ ലൈഫ് ഹീറോയായ മമ്മൂട്ടിയ്ക്ക് ഒരു 'ബിഗ് സല്യൂട്ട്' എന്ന് കുറിച്ച ജ്യോതിക ജിയോ ബേബിക്കും സിനിമയുടെ മറ്റ് അണിയറപ്രവർത്തകർക്കും നന്ദി പറയുകയും ചെയ്തു. ഓമനയും മാത്യുവും എന്നും തന്റെ ഹൃദയത്തിന്റെ കാതലിൽ ജീവിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

മമ്മൂട്ടിയെയും ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത സിനിമ അതിന്റെ വത്യസ്തമായ തിരകഥയും ആഴമേറിയ പ്രമേയവും അവതരണ രീതിയും കൊണ്ട് പ്രേക്ഷക മനസ്സുകൾ  കീഴടക്കി മുന്നേറുകയാണ്. നവംബർ 23-ന് റിലീസായ സിനിമയിൽ ഓമന എന്ന കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ജ്യോതിക അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് കാതൽ. സുധി കോഴിക്കോട്, ചിന്നു ചാന്ദ്നി, മുത്തുമണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രത്തിന്റെ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസാണ്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More