ലോക്ക് ഡൌണ്‍: മാനദണ്ഡങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണം - രാഹുല്‍ ഗാന്ധി

ഡല്‍ഹി: ലോക്ക് ഡൌണ്‍ ഈ മാസം പതിനേഴിന് അവസാനിക്കുന്ന സാഹചര്യത്തില്‍ തുടര്‍ തീരുമാനങ്ങളെന്തൊക്കെയാണ് എന്ന് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. കാര്യങ്ങള്‍ സുതാര്യമായിരിക്കണം. സ്വിച്ച് ഇട്ടതുപോലെ അവസാനിപ്പിക്കാനും തുടങ്ങാനും പറ്റുന്ന ഒന്നല്ല ലോക്ക് ഡൌണ്‍. ജനങ്ങളെ പല വിധത്തിലാണ് ഇത് ബാധിക്കുന്നത്.

കൊറോണ വ്യാപനം തന്നെ പലരില്‍ പല തരത്തിലാണ് ബാധിക്കുന്നത് വൃദ്ധര്‍, രക്ത സമ്മര്‍ദ്ദമുള്ളവര്‍ എന്നിവര്‍ക്ക് വലിയ പ്രയാസങ്ങളാണ് രോഗവ്യാപനമുണ്ടാക്കുന്നത്. എന്നാല്‍ യുവജനങ്ങളെ സംബന്ധിച്ച് അത്ര അപകടകരമല്ല. അതിനാല്‍ സമഗ്രമായ കാഴ്ച്ചപ്പാടോടെയായിരിക്കണം ലോക്ക് ഡൌണ്‍ ഒഴിവാക്കേണ്ടതും തുടരേണ്ടതും - രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു.

കേന്ദ്ര സര്‍ക്കാര്‍ നായ സമീപനങ്ങളില്‍ പരിവര്‍ത്തനം കൊണ്ടുവരേണ്ടതുണ്ട്. സംസ്ഥാനങ്ങളുമായി കൂടുതല്‍ ആശയവിനിമയം കൊണ്ടുവരേണ്ടതുണ്ടെന്നും രാഹുല്‍ഗാന്ധി എംപി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Coronavirus

സംസ്ഥാനത്ത് പുതുതായി 11,079 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 2 weeks ago
Coronavirus

സംസ്ഥാനത്ത് 12,288 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 3 weeks ago
Coronavirus

ഇന്ന് 15, 951 പേര്‍ക്ക് കൊവിഡ് ബാധ; 17,658 പേര്‍ക്ക് രോഗമുക്തി

More
More
News Desk 3 weeks ago
Coronavirus

ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് കഴിക്കാം; ഇന്നുമുതലുള്ള പുതിയ ഇളവുകള്‍ ഇങ്ങനെ

More
More
News Desk 1 month ago
Coronavirus

കൊവിഷീൽഡ് വാക്സീന്‍ എടുത്താലും ക്വാറന്റീൻ, ബ്രിട്ടനെതിരെ ഇന്ത്യ

More
More
Web Desk 1 month ago
Coronavirus

45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനം പേര്‍ക്ക് കേരളം വാക്സിന്‍ നല്‍കി

More
More