'കേരളത്തിലെ ഹിന്ദുക്കളുടെ അവസ്ഥ'; ശബരിമലയിലെ വീഡിയോ വിദ്വേഷ പ്രചാരണത്തിന് ആയുധമാക്കി സംഘപരിവാര്‍

പത്തനംതിട്ട: ശബരിമലയിൽ തിരക്കിനിടെ അച്ഛനെ കാണാൻ വൈകിയപ്പോൾ കരഞ്ഞ കുട്ടിയുടെ ഫോട്ടോയും വീഡിയോയും ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ സംഘ്പരിവാർ വിദ്വേഷപ്രചാരണം. കരഞ്ഞ കുഞ്ഞിനെ പോലീസുകാരന്‍ ആശ്വസിപ്പിക്കുന്നതും അച്ഛന്‍ കുട്ടിയുടെ അടുത്തേക്ക് വരുന്നതും കഴിഞ്ഞ ദിവസം പുറത്തു വന്ന വീഡിയോയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ ഭാഗമെല്ലാം ഒഴിവാക്കി, കേരളത്തില്‍ ഹിന്ദുക്കളോട് ക്രൂരതയാണ് നടക്കുന്നതെന്ന രീതിയിലാണ് കരയുന്ന കുട്ടിയുടെ ഫോട്ടോ മാത്രം ക്രോപ്പ് ചെയ്ത് സംഘ പരിവാർ പ്രോഫൈലുകൾ പ്രചരിപ്പിക്കുന്നത്.

ആൾട്ട് ന്യൂസിലെ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറാണ് സംഘപരിവാർ പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോയുടെ നിജസ്ഥിതി പുറത്തുവിട്ടത്. മിസ്റ്റർ സിൻഹ എന്ന എക്സ് അക്കൗണ്ടിലൂടെ 'കേരളത്തിലെ ഹിന്ദുക്കളുടെ അവസ്ഥ ഇതാണ്. ഹിന്ദുക്കളായതിന്റെ പേരിൽ കുട്ടികളെപ്പോലും വെറുതെ വിടുന്നില്ല' എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ ആദ്യം പോസ്റ്റ്‌ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി, പിയൂഷ് ഗോയൽ തുടങ്ങിയവർ ഈ പ്രൊഫൈല്‍ ഫോളോ ചെയ്യുന്നുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കേരളത്തിൽ  പ്രതീഷ് വിശ്വനാഥൻ അടക്കമുള്ള സംഘപരിവാർ നേതാക്കള്‍ പിണറായി സർക്കാരിന്റെ ഹിന്ദുക്കൾക്കെതിരായ ആക്രമണം എന്ന രീതിയിലാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. മുസ്ലിങ്ങളുമായി ബന്ധപ്പെടുത്തിയും  സംഘ്പരിവാർ വ്യാജപ്രചാരണങ്ങൾ നടത്തുന്നുണ്ട്. ഹജ്ജിന് പോകുന്നവർക്ക് എസി ബസ്‌ സൗകര്യമൊരുക്കുന്നുവെന്ന രീതിയിലാണ്  ഫോട്ടോകൾ പ്രചരിപ്പിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More