എനിക്ക് സുജൂദ് ചെയ്യണമെങ്കിൽ ഞാൻ ചെയ്യും, അതിന് ആരുടെയും സമ്മതം ആവശ്യമില്ല- ഷമി

സുജൂദ് വിവാദത്തില്‍ പ്രതികരണവുമായി ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. തനിക്ക് സുജൂദ് ചെയ്യണമെന്ന് തോന്നിയാല്‍ അത് ചെയ്യുമെന്നും അതിന് ആരുടെയും സമ്മതം ആവശ്യമില്ലെന്നും ഷമി പറഞ്ഞു. മറ്റൊരാളുടെ വിശ്വാസത്തെയും താന്‍ തടയാറില്ലെന്നും ഒരു ഇന്ത്യക്കാരനും മുസ്ലീമുമാണെന്ന് അഭിമാനത്തോടെ തന്നെ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ആജ് തക് ടിവിയുടെ 'അജണ്ട ആജ് തക്' പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'എനിക്ക് സുജൂദ് ചെയ്യണമെന്നുണ്ടെങ്കില്‍ ഞാന്‍ ചെയ്യില്ലേ? അത് ആര് തടയാനാണ്? ഞാന്‍ ആരുടെയും വിശ്വാസത്തെ തടയില്ല. എന്നെ തടയാനും ആര്‍ക്കും കഴിയില്ല. സുജൂദ് ചെയ്യണമെന്ന് എനിക്ക് തോന്നിയാല്‍ ഞാനത് ചെയ്യും. അഭിമാനത്തോടെ തന്നെ ഇന്ത്യക്കാരനാണെന്നും മുസ്ലീമാണെന്നും പറയുന്നു. സുജൂദ് ചെയ്യുന്നതില്‍ എന്താണ് പ്രശ്‌നം? അതിന് ഞാന്‍ ആരോടെങ്കിലും അനുവാദം വാങ്ങണോ? അങ്ങനെയെങ്കില്‍ ഞാന്‍ ീ രാജ്യത്ത് നില്‍ക്കണോ? ഞാന്‍ സുജൂദ് ചെയ്യാന്‍ ആഗ്രഹിച്ചെന്നും അതിന് സാധിച്ചില്ലെന്നുമാണ് ചിലരുടെ വാദം. ഇതിനുമുന്‍പും ഞാന്‍ 5 വിക്കറ്റ് നേടിയിട്ടുണ്ട്. അന്നൊന്നും സുജൂദ് ചെയ്തിട്ടില്ല. സുജൂദ് ചെയ്യണമെങ്കില്‍ പറയൂ എവിടെ ചെയ്യണമെന്ന്. ഇന്ത്യയിലെവിടെയും ചെയ്യാം. ഇതൊക്കെ പ്രചരിപ്പിക്കുന്നവര്‍ വിവാദങ്ങളെ ഇഷ്ടപ്പെടുന്നു. ഇവര്‍ക്ക് കണ്ടന്റ് മാത്രം മതി'- മുഹമ്മദ് ഷമി പറഞ്ഞു. ഭൂമിയില്‍ ഒരു പണിയുമില്ലാതെ വെറുതെയിരിക്കുന്ന ഇത്രത്തോളം ആളുകളുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ 5 വിക്കറ്റ് നേടിയതിനുപിന്നാലെ ഷമി സുജൂദ് ചെയ്യാനെന്ന രീതിയില്‍ കുനിഞ്ഞതിനുശേഷം പിന്മാറിയതായി സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിച്ചിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതി പരിഗണിച്ച് ഭയത്തോടെയാണ് അദ്ദേഹം പിന്മാറിയതെന്നായിരുന്നു ഇക്കൂട്ടരുടെ വാദം. ദൈവത്തിന് നന്ദി പറയാന്‍ പോലും ഇന്ത്യയില്‍ സ്വാതന്ത്ര്യമില്ലാതായെന്ന തരത്തില്‍ പാക്കിസ്ഥാനില്‍ നിന്നുളള ചില എക്‌സ് അക്കൗണ്ടുകളിലൂടെ ഇത് പ്രചരിച്ചിരുന്നു.

Contact the author

National Desk

Recent Posts

National Desk 19 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More