നമ്മുടെ മക്കള്‍ പുതുവർഷം ആഘോഷിക്കുമ്പോള്‍ ഗാസയിൽ കുഞ്ഞുങ്ങള്‍ മരിച്ചുവീഴുകയാണ് - പ്രിയങ്കാ ഗാന്ധി

ഡല്‍ഹി: ലോകം പുതുവര്‍ഷപ്പിറവി ആഘോഷിക്കുന്ന വേളയില്‍ ഗാസയില്‍ തങ്ങള്‍ക്ക് ജീവിക്കാനുളള അവകാശത്തിനും സ്വാതന്ത്ര്യത്തിനും മേല്‍ മനുഷ്യത്വരഹിതമായ ആക്രമണം നേരിടുന്ന സഹോദരങ്ങളെക്കൂടി ഓര്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. നമ്മുടെ കുഞ്ഞുങ്ങള്‍ പുതുവര്‍ഷം ആഘോഷിക്കുമ്പോള്‍ ഗാസയിലെ കുഞ്ഞുങ്ങള്‍ നിഷ്‌കരുണം കൊല്ലപ്പെടുകയാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ലോകനേതാക്കന്മാര്‍ ഈ ക്രൂരത കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടുപോകുമ്പോഴും അക്രമം അവസാനിപ്പിക്കണമെന്ന് ധീരമായി ആവശ്യപ്പെടുന്ന കോടിക്കണക്കിന് സാധാരണക്കാരായ ജനങ്ങളിലാണ് നാളെയുടെ പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. എക്‌സിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. 

'നമ്മള്‍ പുതുവര്‍ഷപ്പിറവി ആഘോഷിക്കുമ്പോള്‍, സ്‌നേഹവും സമാധാനവും നന്മയും ചിരിയും ജീവിതത്തില്‍ നിറയണമെന്ന് പരസ്പരം ആശംസിക്കുമ്പോള്‍, ജീവിക്കാനുളള അവകാശത്തിന്മേല്‍ ഏറ്റവും അന്യായവും മനുഷ്യത്വരഹിതവുമായ ആക്രമണം നേരിടുന്ന ഗാസയിലെ നമ്മുടെ സഹോദരങ്ങളെക്കുറിച്ചു കൂടി ഓര്‍ക്കാം. നമ്മുടെ കുട്ടികള്‍ ആഘോഷിക്കുമ്പോള്‍ അവരുടെ കുട്ടികള്‍ നിഷ്‌കരുണം കൊല്ലപ്പെടുകയാണ്. ലോകനേതാക്കള്‍ നിശബ്ദരായി ഇതെല്ലാം നിശബ്ദമായി വീക്ഷിക്കുകയും അധികാരത്തിനുവേണ്ടി ഈ നരനായാട്ട് കണ്ടില്ലെന്ന് നടിച്ച് അസ്വസ്ഥതകളൊന്നുമില്ലാതെ മുന്നോട്ടുപോവുകയുമാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നിട്ടും ഗാസയില്‍ നടക്കുന്ന ഭീകരമായ അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശബ്ദമുയര്‍ത്തുന്ന ദശലക്ഷക്കണക്കിന് സാധാരണക്കാരുണ്ട്. ധീരഹൃദയരായ ആ ദശലക്ഷക്കണക്കിന് ജനങ്ങള്‍ നമുക്ക് പുതിയൊരു നാളെയുടെ പ്രതീക്ഷ നല്‍കുന്നു. അവരില്‍ ഒരാളാകൂ'- പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 13 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More