മധുരം കഴിക്കുന്ന ശീലം കുറയ്ക്കണോ? ; ഈ വഴികള്‍ പരീക്ഷിച്ചുനോക്കൂ

അമിതമായി മധുരം കഴിക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കും ഉണ്ട്. ഒഴിവാക്കണമെന്ന് കരുതിയാലും പലര്‍ക്കും അതിന് സാധിക്കാറില്ല. മധുരം കുറയ്ക്കണം എന്ന് കരുതുമ്പോള്‍ പലരും ചായയിലെയും കാപ്പിയിലെയും മധുരം കുറയ്ക്കുക മാത്രമാണ് ചെയ്യുന്നത്. ഈ രീതിയിലല്ലാതെ പല തരത്തില്‍ മധുരം നമ്മുടെ ശരീരത്തിനകത്തെത്തുന്നുണ്ട്. അത്തരം മാര്‍ഗങ്ങള്‍ മനസ്സിലാക്കി നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ അമിത മധുരം ശരീരത്തിലെത്തുന്നത് കുറയ്ക്കാം. പല ജീവിതശൈലി രോഗങ്ങളും ഒഴിവാക്കാന്‍ ശരീരത്തിലെ മധുരത്തിന്റെ അളവ് കുറച്ചാല്‍ മാത്രം മതി. 

ഭക്ഷ്യവസ്തുകള്‍ വാങ്ങുമ്പോള്‍ അവയുടെ ഫുഡ് ലേബല്‍ കാര്യമായി ശ്രദ്ധിക്കണം. ആഡഡ് ഷുഗര്‍ എന്നുണ്ടെങ്കില്‍ അത് ഒഴിവാക്കണം. അതിന് പകരം കോണ്‍ സിറപ്പ്, ഫ്രക്ടോസ്, ഡെക്‌സ്‌ട്രോസ്, സുക്രോസ് എന്നിവ നോക്കി വാങ്ങുക. പ്രോസസ്ഡ് ഫുഡ്‌സ് കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. കാരണം പ്രോസസ്ഡ് ഫുഡില്‍ മധുരം ഉണ്ടാകും. ഭക്ഷണത്തില്‍ മധുരം ആവശ്യമെങ്കില്‍ ആഡഡ് ഷുഗറിന് പകരം പ്രകൃതിദത്തമായ മധുരങ്ങള്‍ ഉപയോഗിക്കാം അതായത് തേന്‍, മേപ്പിള്‍ സിറപ്പ് തുടങ്ങിയവ. അതും അമിതമാകാതെ സൂക്ഷിക്കണം. മാത്രമല്ല കടകളില്‍ നിന്ന് വാങ്ങുന്നവ പ്രോസസ് ചെയ്തവയാകാം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഭക്ഷണത്തില്‍ പ്രോട്ടീനും ഹെല്‍ത്തി ഫാറ്റും ഫൈബറും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഇത് മധുരം കഴിക്കാനുള്ള ആസക്തി കുറയ്ക്കും. ഫൈബര്‍ രക്തത്തിലെ ഷുഗറിന്റെ അളവ് നിയന്ത്രിക്കാന്നും സഹായിക്കും. ദാഹിക്കുമ്പോള്‍ പാനീയങ്ങള്‍ ഒഴിവാക്കി വെള്ളം തന്നെ കുടിയ്ക്കുക. മധുരമുള്ള ജ്യൂസുകള്‍, കാര്‍ബണേറ്റഡ് ഡ്രിങ്ക്‌സ് എന്നിവ ഒഴിവാക്കുക. മധുരം കഴിക്കാൻ കൊതി തോന്നിയാല്‍ കൂടുതലും പഴങ്ങള്‍ കഴിക്കുക. കൂടാതെ പതിവായി വ്യായാമം ചെയ്യുന്നതും കായികാധ്വാനം ചെയ്യുന്നതും മധുരത്തോടുള്ള അമിതമായ ആഗ്രഹം ഇല്ലാതാക്കാൻ സഹായിക്കും.

Contact the author

Web Desk

Recent Posts

Web Desk 2 months ago
Health

ആഴ്ച്ചയില്‍ രണ്ടുദിവസം മാത്രം വ്യായാമം ചെയ്തും തടി കുറയ്ക്കാം- പഠനം

More
More
Web Desk 8 months ago
Health

മിത്താണ് യൂനാനി, ശാസ്ത്രമേയല്ല; സിദ്ദിഖിന്റെ മരണത്തിൽ പ്രതികരിച്ച് ഡോ. സുൽഫി നൂഹു

More
More
International 11 months ago
Health

അമിത മദ്യാസക്തര്‍ക്ക് ചിപ്പ് ചികിത്സ

More
More
Web Desk 1 year ago
Health

ഫ്രഞ്ച് ഫ്രൈസ് അമിതമായി കഴിക്കുന്നത് വിഷാദത്തിനും പൊണ്ണത്തടിക്കും കാരണമാകും - റിപ്പോര്‍ട്ട്‌

More
More
Web Desk 1 year ago
Health

ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം!

More
More
Web Desk 1 year ago
Health

ആപ്പിള്‍ കഴിച്ചാല്‍ അമിതവണ്ണം കുറയും

More
More