ആഴ്ച്ചയില്‍ രണ്ടുദിവസം മാത്രം വ്യായാമം ചെയ്തും തടി കുറയ്ക്കാം- പഠനം

ദിവസവും ജിമ്മില്‍ പോയി കഷ്ടപ്പെടാതെ ആഴ്ച്ചയില്‍ രണ്ടുദിവസം മാത്രം വ്യായാമം ചെയ്ത് തടി കുറയ്ക്കാമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? സംഭവം സത്യമാണ്. എല്ലാ ദിവസവും വ്യായാമം ചെയ്തില്ലെങ്കിലും കുഴപ്പമില്ലെന്നാണ് പുതിയൊരു പഠനം വ്യക്തമാക്കുന്നത്. ആഴ്ച്ചയില്‍ ഒന്നോ രണ്ടോ ദിവസം വ്യായാമം ചെയ്യുന്നതുപോലും തടി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. ചൈനയില്‍ നിന്നുളള ഗവേഷകരാണ് പഠനം നടത്തിയത്. ഒബീസിറ്റി എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ഇരുപതിനും അറുപതിനുമിടയില്‍ പ്രായമുളള 9,600 പേരുടെ ആരോഗ്യ വിവരങ്ങളാണ് പഠനത്തിനായി ശേഖരിച്ചത്. ഇവരുടെ 2011 മുതല്‍ 2018 വരെയുളള കാലയളവിലെ വിവരങ്ങളാണ് രേഖപ്പെടുത്തിയത്. ശാരീരിക വ്യായാമവും ശരീരത്തിലെ കൊഴുപ്പും തമ്മിലുളള ബന്ധം  പരിശോധിച്ചാണ് പഠനം നടത്തിയത്. ദിവസവും വ്യായാമം ചെയ്ത് വണ്ണം കുറയ്ക്കുന്നവരെ പോലെ തന്നെ ആഴ്ച്ചയില്‍ ഒന്നോ രണ്ടോ ദിവസം വ്യായാമം ചെയ്യുന്നവരിലും വണ്ണം കുറയുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഏറെ സമയം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ ഈ വ്യായാമരീതി ഗുണം ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഓട്ടം, സൈക്ലിംഗ്, കയറ്റം കയറല്‍, ഹൈക്കിംഗ് തുടങ്ങിയവയാണ് ഗവേഷകര്‍ നിര്‍ദേശിക്കുന്ന വ്യായാമ രീതികള്‍. ഇത്തരം  വ്യായാമങ്ങള്‍ പെട്ടെന്ന് ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ സഹായിക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. പഠനത്തില്‍ പങ്കെടുത്തവരില്‍ 772 പേര്‍ ആഴ്ച്ചയില്‍ മാത്രം വ്യായാമം ശീലമാക്കിയവരായിരുന്നു. 3277 പേര്‍ ദിവസവും വ്യായാമം ചെയ്യുന്നവരും 5580 പേര്‍ ഒട്ടും വ്യായാമം ചെയ്യാത്തവരുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദിവസവും വ്യായാമം ചെയ്തവരെപ്പോലെ തന്നെ ആഴ്ച്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രം വ്യായാമം ചെയ്യുന്നവരിലും വണ്ണം കുറയുന്നുണ്ടെന്ന് കണ്ടെത്തിയത്.

Contact the author

Web Desk

Recent Posts

Web Desk 2 months ago
Health

മധുരം കഴിക്കുന്ന ശീലം കുറയ്ക്കണോ? ; ഈ വഴികള്‍ പരീക്ഷിച്ചുനോക്കൂ

More
More
Web Desk 8 months ago
Health

മിത്താണ് യൂനാനി, ശാസ്ത്രമേയല്ല; സിദ്ദിഖിന്റെ മരണത്തിൽ പ്രതികരിച്ച് ഡോ. സുൽഫി നൂഹു

More
More
International 11 months ago
Health

അമിത മദ്യാസക്തര്‍ക്ക് ചിപ്പ് ചികിത്സ

More
More
Web Desk 1 year ago
Health

ഫ്രഞ്ച് ഫ്രൈസ് അമിതമായി കഴിക്കുന്നത് വിഷാദത്തിനും പൊണ്ണത്തടിക്കും കാരണമാകും - റിപ്പോര്‍ട്ട്‌

More
More
Web Desk 1 year ago
Health

ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം!

More
More
Web Desk 1 year ago
Health

ആപ്പിള്‍ കഴിച്ചാല്‍ അമിതവണ്ണം കുറയും

More
More