ഫ്രഞ്ച് ഫ്രൈസ് അമിതമായി കഴിക്കുന്നത് വിഷാദത്തിനും പൊണ്ണത്തടിക്കും കാരണമാകും - റിപ്പോര്‍ട്ട്‌

ഡല്‍ഹി: ഫ്രഞ്ച് ഫ്രൈസ് അമിതമായി കഴിക്കുന്നത് വിഷാദത്തിനും പൊണ്ണത്തടിക്കും കാരണമാകുമെന്ന് റിപ്പോര്‍ട്ട്‌. ചൈനയിലെ ഹാങ്‌ഷൂവിലെ ഗവേഷകരാണ് പഠന റിപ്പോര്‍ട്ട്‌ പുറത്തുവിട്ടത്. ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ നിരന്തരം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും അതില്‍ ഫ്രഞ്ച് ഫ്രൈസാണ് കൂടുതല്‍ അപകടകാരിയെന്നും സി എന്‍ എന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. നിരന്തരം ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നവരില്‍ 12 ശതമാനം ആളുകള്‍ക്ക് മാനസിക പിരിമുറുക്കവും ഏഴു ശതമാനം ആളുകള്‍ക്ക് വിഷാദ രോഗം വരാനുള്ള സാധ്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നു. 

യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി എന്‍ എ എസ് (പ്രൊസീഡിംഗ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസ് ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക) എന്ന ജേണലിലാണ് ഗവേഷണ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചത്. ലൈഫ്‌സ്റ്റൈൽ മെഡിസിൻ വിദഗ്ധനായ ഡോ. ഡേവിഡ് കാറ്റ്‌സിൻരെ നേതൃത്വത്തിലാണ് പഠനം നടന്നത്. 11.3 വർഷമെടുത്ത് 1,40,728 പേരിൽ നടത്തിയ പഠനങ്ങളിലൂടെയാണ് ഗവേഷണം പൂര്ത്തികരിച്ചത്. അതേസമയം, ഫ്രഞ്ച് ഫ്രൈസ് പോലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം, മറ്റ് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കും കാരണമാകുമെന്നും ഗവേഷണ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. 

Contact the author

Web Desk

Recent Posts

International 4 weeks ago
Health

അമിത മദ്യാസക്തര്‍ക്ക് ചിപ്പ് ചികിത്സ

More
More
Web Desk 4 months ago
Health

ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം!

More
More
Web Desk 4 months ago
Health

ആപ്പിള്‍ കഴിച്ചാല്‍ അമിതവണ്ണം കുറയും

More
More
Web Desk 5 months ago
Health

അമിതവണ്ണം കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം!

More
More
Web Desk 5 months ago
Health

ചെവിയ്ക്ക് ദോഷമില്ലാതെ ഇയര്‍ ഫോണ്‍ എങ്ങനെ ഉപയോഗിക്കാം!

More
More
Web Desk 5 months ago
Health

എട്ടു മണിക്കൂര്‍ തുടര്‍ച്ചായി ഇരുന്ന് ജോലി ചെയ്യുന്നവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍

More
More