ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി 200 സീറ്റ് മറികടക്കില്ല- സഞ്ജയ് റാവത്ത്

മുംബൈ: 2024 ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഭരണം നിലനിര്‍ത്താന്‍ കഴിയില്ലന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹം മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും വിജയിക്കും. പക്ഷേ ഇത്തവണ ബിജെപിയും എൻഡിഎയും 200 സീറ്റ് മറികടക്കില്ലെന്ന കാര്യം ഉറപ്പാണ്'- സഞ്ജയ് റാവത്ത് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ബിജെപി ഇത്തവണ 400 സീറ്റ്‌ മറികടക്കില്ല. 200 സീറ്റില്‍ കൂടുതല്‍ പോലും നേടാന്‍ കഴിയില്ല. പ്രധാനമന്ത്രി മോദി മത്സരിക്കുന്ന രണ്ടിടത്തും ജയിക്കും. പക്ഷേ 2024-ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിൻ്റെ പാർട്ടി വിജയിക്കില്ല. ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ ഭയപ്പെടുത്തുകയാണ്. ഹേമന്ത് സോറൻ, ലാലു പ്രസാദ് യാദവ്, ശിവസേനയിലെ രവീന്ദ്ര വൈകർ, മുൻ മേയർ കിഷോരി പെഡ്‌നേക്കർ, എൻ്റെ സഹോദരൻ സന്ദീപ് റാവത്ത് എന്നിവരെയെല്ലാം ഭയപ്പെടുത്തുകയാണ്. പക്ഷേ ഒരു ഏജൻസിയെയും ഞങ്ങൾ ഭയപ്പെടുന്നില്ല' സഞ്ജയ് റാവത്ത് പറഞ്ഞു.

ഹേമന്ത് സോറനെ തനിക്ക് നന്നായി അറിയാമെന്നും ഇതൊക്കെ കണ്ട് ഓടിപ്പോകുന്നവനല്ല അദ്ദേഹമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.  2024-ല്‍ ബിജെപിയുടെ തോല്‍വിയ്ക്ക് ശേഷം തങ്ങളുടെ ഊഴം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 22 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 23 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 2 days ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More