ആ 'മഹാനെ'ത്തേടി ഭാരതരത്‌നം മലപ്പുറത്തെത്തിയാല്‍ അത്ഭുതപ്പെടാനില്ല; സാദിഖലി തങ്ങള്‍ക്കെതിരെ കെ ടി ജലീല്‍

അയോധ്യയിലെ രാമക്ഷേത്രവും നിര്‍മ്മിക്കാന്‍ പോകുന്ന മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതാണെന്ന പാണക്കാട്  സാദിഖലി ശിഹാബ് തങ്ങളുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കെടി ജലീല്‍ എംഎല്‍എ. ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് നേതൃത്വം നല്‍കിയ എല്‍ കെ അദ്വാനിക്കാണ് ഇത്തവണത്തെ ഭാരതരത്‌നമെന്നും പളളി നിലംപരിശാക്കി തല്‍സ്ഥാനത്ത് പണിത രാമക്ഷേത്രവും ഇനി പണിയാന്‍ പോകുന്ന മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന് പറഞ്ഞ 'മഹാനെ'ത്തേടി അടുത്ത വര്‍ഷം ഈ 'മഹോന്നത പദവി' മലപ്പുറത്തെത്തിയാല്‍ അത്ഭുതപ്പെടാനില്ലെന്നും കെ ടി ജലീല്‍ പറഞ്ഞു. 

'രാമക്ഷേത്രം കൊണ്ട് പ്രശ്‌നങ്ങള്‍ തീരുമോ തങ്ങളേ? കാശിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ പൂജ തുടങ്ങിക്കഴിഞ്ഞു. ഹൈദരാബാദിലെ ചാര്‍മിനാറിനോട് ചേര്‍ന്ന് താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ശ്രീകോവിലില്‍ പൂജ ആരംഭിച്ചു, മഥുരയിലെ ഈദ്ഗാഹ് മസ്ജിദ് പിടിച്ചടക്കുമെന്ന് തീവ്രവര്‍ഗീയവാദികള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ തകര്‍ക്കാന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത് ബിജെപി എംപിയാണ്. വ്രണിതഹൃദയങ്ങളെ സാന്ത്വനിപ്പിക്കുന്നതിനു പകരം അവരുടെ ഹൃദയങ്ങള്‍ക്കേറ്റ മുറിവുകളില്‍ എന്തിനാണ് മുളക് പുരട്ടുന്നത്?'-കെ ടി ജലീല്‍ ചോദിച്ചു.

കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്

"ഭാരതരത്നം" മലപ്പുറത്ത് എത്തുമോ?

ബാബരി മസ്ജിദ് തകർക്കുന്നതിന് നേതൃത്വം നൽകിയ എൽ.കെ അദ്വാനിക്കാണ് ഇത്തവണ ഭാരതരത്നം. പള്ളി നിലംപരിശാക്കി തൽസ്ഥാനത്ത് പണിത രാമക്ഷേത്രവും ഇനി പണിയാൻ പോകുന്ന മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന് പറഞ്ഞ 'മഹാനെ'ത്തേടി  അടുത്ത വർഷം ഈ "മഹോന്നത പദവി" മലപ്പുറത്തെത്തിയാൽ അൽഭുതപ്പെടേണ്ടതില്ല.

പ്രിയപ്പെട്ട സയ്യിദുൽ ഉമ്മ,

ബാബരിമസ്ജിദ് പൊളിച്ച സ്ഥലത്താണ് രാമക്ഷേത്രം പണിതതെന്ന കാര്യം ചരിത്ര സത്യമാണ്. മനുഷ്യവംശം നിലനിൽക്കുന്നെടത്തോളം ആ സത്യവും നിലനിൽക്കും. സുന്നി വഖഫ് ബോർഡിന് കീഴിലുള്ള 2.77 ഏക്കർ സ്ഥലം കോടതി വിധിയിലൂടെയാണ് രാമക്ഷേത്ര ട്രസ്റ്റ് സ്വന്തമാക്കിയത്. ആ വിധിന്യായം ന്യായമാണെന്നു വന്നാൽ തെറ്റുകാരാവുന്നത് നൂറ്റാണ്ടുകളായി ബാബരി മസ്ജിദിൽ ആരാധന നിർവ്വഹിച്ച ലക്ഷക്കണക്കിന് വരുന്ന പാവം മനുഷ്യരാകും. ബാബർ, ക്ഷേത്രം തകർത്ത് നിർമ്മിച്ചതാണ് പള്ളിയെന്ന ചരിത്ര വിരുദ്ധത സത്യമാണെന്ന് ജനങ്ങൾ തെറ്റിദ്ധരിക്കും.

രാമക്ഷേത്രം കൊണ്ട് പ്രശ്നങ്ങൾ തീരുമോ തങ്ങളെ? കാശിയിലെ ഗ്യാൻവാപി മസ്ജിദിൽ പൂജ തുടങ്ങിക്കഴിഞ്ഞു. ഹൈദരാബാദിലെ ചാർമിനാറിനോട് ചേർന്ന് താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ശ്രീകോവിലിൽ പൂജ ആരംഭിച്ചത് അങ്ങറിഞ്ഞില്ലേ? മഥുരയിലെ ഈദ്ഗാഹ് മസ്ജിദ് പിടിച്ചടക്കുമെന്ന് തീവ്രവർഗീയവാദികൾ പ്രഖ്യാപിച്ച് കഴിഞ്ഞു. ലോകാൽഭുതങ്ങളിൽ ഒന്നായ താജ്മഹൽ തകർക്കാൻ പ്രധാനമന്ത്രിക്ക് കത്തെഴുതിയത് ബി.ജെ.പിയുടെ എം.പിയാണ്. അതിലേക്ക് തൻ്റെ വക സംഭാവനയും അദ്ദേഹം വാഗ്ദാനം ചെയ്തു. താജ്മഹലിനോടനുബന്ധിച്ച് നടത്താറുള്ള ഷാജഹാൻ ഉറൂസ് ഇക്കുറി നടക്കുമോ? 

"രാമക്ഷേത്ര വിജയഭേരി"യിൽ ആവേശംപൂണ്ട് വഴിപോക്കരെ പിടിച്ചു നിർത്തി ഇടിച്ചും തൊഴിച്ചും "ജയ്ശ്രീറാം'' വിളിപ്പിക്കുന്ന മനുഷ്യത്വ രഹിതമായ ഏർപ്പാട് രാജ്യത്തിൻ്റെ പല ഭാഗത്തും നടക്കുന്നത് സാദിഖലി തങ്ങൾ അറിഞ്ഞില്ലെന്നുണ്ടോ? അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ലഹരിയിൽ ലക്കുകെട്ട് പള്ളികളുടെയും ചർച്ചുകളുടെയും മുകളിൽ കാവിക്കൊടി കെട്ടിയ തെമ്മാടിക്കൂട്ടങ്ങളുടെ ഹീനപ്രവൃത്തി തങ്ങളേ, താങ്കൾ കാണുന്നില്ലേ? മദ്രസ്സകളിൽ രാമായണം പാഠ്യവിഷയമാക്കിയത് അങ്ങ് അറിഞ്ഞില്ലേ? വ്രണിത ഹൃദയങ്ങളെ സാന്ത്വനിപ്പിക്കുന്നതിന് പകരം അവരുടെ ഹൃദയങ്ങൾക്കേറ്റ മുറിവുകളിൽ  എന്തിനാണ് മുളക് പുരട്ടുന്നത്?

ലോകത്തെവിടെയെങ്കിലും വഴിനടന്നു പോകുന്ന ഇതര മതസ്ഥരെ തടഞ്ഞു നിർത്തി കത്തി കാട്ടി "അല്ലാഹു അക്ബർ" വിളിപ്പിക്കുന്നുണ്ടോ? "കുരിശ്" വരപ്പിക്കുന്നുണ്ടോ? മറ്റുള്ളവരുടെ ആരാധനാലയം തകർത്ത് സ്വന്തം ആരാധനാലയം പണിയുന്നുണ്ടോ? ഏതെങ്കിലും മൃഗത്തിൻ്റെ പേരിൽ ആളെക്കൊല്ലുന്നുണ്ടോ? ഇതര മതസ്ഥരുടെ ആരാധനാലയങ്ങൾക്കു മുകളിൽ പച്ചപ്പതാകയോ വെള്ളപ്പതാകയോ പറപ്പിക്കുന്നുണ്ടോ?

പൗരത്വനിയമം നടപ്പിലാക്കാൻ കേന്ദ്രം കച്ചകെട്ടിയിറങ്ങുന്നതോടെ ഉത്തരേന്ത്യ മറ്റൊരു ഫലസ്തീനാകുമോ എന്ന ആശങ്ക വർധിക്കുകയാണ്. പതിറ്റാണ്ടുകളായി ഇന്ത്യയിൽ താമസിക്കുന്നവരെ വിദേശികളെന്ന് മുദ്രകുത്തി ആട്ടിയോടിക്കാൻ പുറപ്പെട്ടാൽ എന്താകും സ്ഥിതി? പൗരത്വ നിയമത്തിൻ്റെ മറവിൽ ഗസ്സയേക്കാൾ വലിയ വംശഹത്യക്കാണോ സംഘ്പരിവാർ കോപ്പുകൂട്ടുന്നത്? 

മാനവികത മാത്രമേ ആത്യന്തികമായി ലോകത്തെവിടെയും വിജയിക്കൂ. കാലം സാക്ഷി!

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 3 hours ago
Social Post

പ്രായം കൂടുന്തോറും മൂല്യം കൂടുന്ന ബാര്‍ബികള്‍

More
More
Web Desk 2 days ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 2 days ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 6 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 1 week ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More