ഫാസിസത്തെ നാം പ്രണയം കൊണ്ട് പ്രതിരോധിക്കും- കെ ടി കുഞ്ഞിക്കണ്ണന്‍

അധികാരത്തിൻ്റെ വാൾത്തലകൾ സ്വന്തം ശിരസ്സ് അറുത്ത് മാറ്റുമെന്നുറപ്പുള്ള അന്ത്യനിമിഷങ്ങളിൽ തൻ്റെ പ്രണയിനിക്കായി ബിഷപ്പ് വാലൻ്റയിൻ എഴുതി വെച്ചു; "ഫ്രം യുവർ വാലൻ്റയിൻ"

അതെ, ഇന്ന് പ്രണയദിനമാണ്, പ്രണയത്തിനായി, പ്രണയിനികൾക്കായി റോമാചക്രവർത്തിയോട് പൊരുതിനിന്ന വാലൻ്റയിൻ ബിഷപ്പിൻ്റെ രക്തസാക്ഷിദിനം ...

സ്വേച്ഛാധികാരത്തിന് തോല്പിക്കാനാവാത്ത പ്രണയസന്ദേശമാണ് ബിഷപ്പ് വലൻ്റയിൻ തലമുറകളിലേക്ക് പകർന്നു നൽകിയത്... 

ലോകം പ്രണയദിനമാഘോഷിക്കുന്നത് മനുഷ്യരിലെ സഹജവും നൈസർഗ്ഗികവുമായ ബന്ധവ്യവഹാരങ്ങളിലേക്ക് കൈ എത്തിപിടിക്കാനാണ് ...

മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളിൽ ഏറ്റവും സഹജവും നൈസർഗ്ഗികവുമായ ബന്ധം സ്ത്രീയും പുരുഷനും തമ്മിലുള്ളതാണെന്ന് അധികാരത്തിൻ്റെ ഭ്രാന്ത് പിടിച്ച ക്ലോഡിയസ് ചക്രവർത്തിമാർക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലല്ലോ.

അവർക്ക് പുരുഷൻ തങ്ങളുടെ സാമ്രാജ്യ വിസ്തൃതിക്കായി യുദ്ധം ചെയ്യേണ്ടവനും സ്ത്രീ സൈനികരെ പ്രസവിച്ച് വളർത്തേണ്ടവളും മാത്രം. 

പുരുഷനിലെയും സ്ത്രീയിലെയും പ്രണയിയെ അവർക്ക് ഭയമാണ്. പ്രണയത്തെയവർക്ക് ഭയമാണ്.. 

അവർ ആൻ്റി റൊമിയോസ് ക്വാഡുകളുണ്ടാക്കി പ്രണയിനികളെ എന്നും വേട്ടയാടി കൊണ്ടേയിരിക്കും... സദാചാര ഗുണ്ടായിസത്തിൻ്റെ ചൂല് സ്ക്വാഡുകളായവർ സൗഹൃദ സായാഹ്നങ്ങളിൽ അശ്ലീലം വീഴ്ത്തി കൊണ്ടേയിരിക്കും... 

അപ്പോഴും മനുഷ്യർ ഫാസിസത്തെ പ്രണയം കൊണ്ട് പ്രതിരോധിച്ചു കൊണ്ടേയിരിക്കും...

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

K T Kunjikkannan

Recent Posts

Web Desk 24 minutes ago
Social Post

പ്രായം കൂടുന്തോറും മൂല്യം കൂടുന്ന ബാര്‍ബികള്‍

More
More
Web Desk 2 days ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 2 days ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 6 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 1 week ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More