ദേവസ്വം സംഭാവന: ദുരിതത്തിലും ചിലര്‍ക്ക് ചോരതന്നെ കൌതുകം - മുഖ്യമന്ത്രി

തിരുവനന്തപുരം: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതിന്റെ പേരില്‍ വര്‍ഗീയ പ്രചാരണവുമായി ഇറങ്ങിയവര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ പരിഹാസം. ഏതു മഹാദുരിതകാലത്തും ഇത്തരക്കാര്‍ക്ക് ചോരതന്നെയാണ് കൌതുകം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ക്ഷേത്രങ്ങളുടെ പണം സര്‍ക്കാര്‍ എടുത്തുകൊണ്ടുപോകുന്നു എന്ന പ്രതീതി സൃഷ്ടിക്കാനാണ് വ്യാജ പ്രചാരണക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ദേവസ്വങ്ങള്‍ക്ക് പണം നല്‍കുകയാണോ അവിടെനിന്ന് എടുക്കുകയാണോ എന്ന് കണക്കുകള്‍ പരിശോധിക്കുന്ന ആര്‍ക്കും കാണാന്‍ കഴിയും. തിരുവിതാംകൂര്‍ ദേവസ്വത്തിന് 100 കോടി രൂപയും കൊച്ചി, മലബാര്‍ ദേവസ്വങ്ങള്‍ക്ക് 36 കോടി രൂപയും സര്‍ക്കാര്‍ ബജറ്റില്‍ നീക്കി വെച്ചിരിക്കുകയാണ്. കിഫ്ബി വഴി 142 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ പമ്പയിലും നിലയ്ക്കലിലും നടത്തിക്കൊണ്ടിരിക്കുന്നത് - മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഗുജറാത്തിലെ സോമനാഥ ക്ഷേത്രമുള്‍പ്പെടെ രാജ്യത്തെ പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതിന്റെ കണക്കുകളും മുഖ്യമന്ത്രി വിവരിച്ചു. എന്നാല്‍ സത്യം മറച്ചുവെച്ചുകൊണ്ട് വര്‍ഗ്ഗീയ വിദ്വേഷം പരത്താനാണ് താല്‍പ്പര കക്ഷികള്‍ ശ്രമിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.


Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More