കോണ്‍ഗ്രസ് യുവാക്കളുടെ സ്വപ്നങ്ങളോട് നീതി പുലര്‍ത്തും; യുപിയിലെ തൊഴിലില്ലായ്മക്കെതിരെ രാഹുല്‍ ഗാന്ധി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ തൊഴിലില്ലായ്മക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ എന്നാല്‍ തൊഴിലില്ലാത്തവര്‍ക്ക് ഇരട്ട പ്രഹരമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. യുപിയിലെ മൂന്നിലൊന്ന് ശതമാനം യുവതികളും യുവാക്കളും തൊഴിലില്ലായ്മ എന്ന രോഗത്തിന്റെ പിടിയിലാണെന്നും 1.5 ലക്ഷത്തിലധികം സര്‍ക്കാര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിന്റെ നയങ്ങള്‍ യുവാക്കളുടെ സ്വപ്നങ്ങളോട് നീതി പുലര്‍ത്തുമെന്നും അവരുടെ അധ്വാനം വെറുതെയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

'മിനിമം യോഗ്യതയുളള തസ്തികകളില്‍ പോലും ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയവര്‍ ക്യൂ നില്‍ക്കുന്നു. റിക്രൂട്ട്‌മെന്റ് നടക്കുന്നത് ഒരു സ്വപ്‌നം മാത്രമാണ്. റിക്രൂട്ട്‌മെന്റ് നടത്തിയാല്‍ പേപ്പര്‍ ലീക്കാകുന്നു, പേപ്പര്‍ നല്‍കിയാല്‍ ഫലം അറിയിക്കാതിരിക്കുന്നു. ഫലം വന്നാലും കോടതിയില്‍ പോകേണ്ടിവരുന്നു. സൈന്യം, റെയില്‍വേ, വിദ്യാഭ്യാസം, പൊലീസ് മേഖലകളില്‍ റിക്രൂട്ട്‌മെന്റിനായി കാത്തിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രായമേറി. നിരാശരായ വിദ്യാര്‍ത്ഥികള്‍ വിഷാദത്തിനിരകളാവുന്നു. ആവശ്യങ്ങള്‍ ഉന്നയിച്ച് തെരുവിലിറങ്ങുന്നവര്‍ക്ക് പൊലീസിന്റെ അടിയേറ്റുവാങ്ങേണ്ടിവരുന്നു. ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം ജോലി ഒരു വരുമാന മാര്‍ഗം മാത്രമല്ല, അവന്റെ കുടുംബത്തിന്റെ ജീവിതം മാറ്റി മറിക്കാനുളള സ്വപ്‌നം കൂടിയാണ്. ആ സ്വപ്‌നം തകരുമ്പോള്‍ ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയാണ് തകരുന്നത്'- രാഹുല്‍ ഗാന്ധി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം യുപി പൊലീസില്‍ അറുപതിനായിരം ഒഴിവുകളിലേക്ക് പരീക്ഷയെഴുതിയത് അമ്പത് ലക്ഷത്തിലേറെ ഉദ്യോഗാര്‍ത്ഥികളാണ്. ശനി, ഞായര്‍ ദിവസങ്ങളിലായി നാല് ഷിഫ്റ്റുകളായാണ് പരീക്ഷ നടത്തിയത്. സംസ്ഥാനത്തെ 75 ജില്ലകളിലായി 2385 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. പരീക്ഷയെഴുതാനെത്തിയ ഉദ്യോഗാര്‍ത്ഥികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞ റെയില്‍വേ സ്‌റ്റേഷനുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More