ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്തിന് എന്റെ പേനയെ ഭയക്കുന്നു? - നിതാഷ കൗള്‍

ബംഗളുരു:  കര്‍ണാടക സര്‍ക്കാര്‍ സംഘടിപ്പിച്ച 'ഭരണഘടനാ സംരക്ഷണ വേദി'യില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ വംശജയായ യുകെ പ്രൊഫസര്‍ നിതാഷ കൗളിനെ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചത് രണ്ടുദിവസം മുന്‍പാണ്. പരിപാടിക്കായി ബംഗളുരു വിമാനത്താവളത്തിലെത്തിയ നിതാഷയെ ലണ്ടനിലേക്ക് തിരിച്ചയക്കുകയായിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിതാഷ കൗള്‍. 'ഡല്‍ഹിയില്‍ നിന്നുളള ഉത്തരവ്' പ്രകാരമാണ് തന്നെ തിരിച്ചയച്ചതെന്ന് അവര്‍ ആരോപിച്ചു. തന്റെ പേനയും വാക്കുകളും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഭീതിപ്പെടുത്തുന്നത് എങ്ങനെയാണ് എന്ന് നിതാഷ ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം.

'ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങള്‍ സംസാരിക്കാന്‍ ഇന്ത്യയിലേക്കുളള പ്രവേശനം നിഷേധിക്കപ്പെട്ടു. കര്‍ണാടക ഗവണ്‍മെന്റാണ് എന്നെ പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പ്രവേശനം തടഞ്ഞു. എന്റെ എല്ലാ രേഖകളും സാധുവായിരുന്നു. പ്രത്യേകിച്ച് കാരണമൊന്നും പറയാതെയാണ് എന്നെ തിരിച്ചയച്ചത്. വിമാനത്താവളത്തില്‍വെച്ച് ദുരനുഭവങ്ങളുണ്ടായി. ഇമിഗ്രേഷനില്‍ മണിക്കൂറുകള്‍ എന്നെ അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിച്ചു. കാരണം പോലും പറയാതെ 24 മണിക്കൂര്‍ ഒരു മുറിയില്‍ പൂട്ടിയിട്ടു. ആവശ്യമായ ഭക്ഷണവും  വെളളവും  പോലും ലഭിച്ചില്ല. ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടും പുതപ്പോ തലയിണയോ തന്നില്ല'- നിതാഷ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'എന്നെ കൊല്ലുമെന്നും പീഡിപ്പിക്കുമെന്നും നിരോധിക്കുമെന്നും വര്‍ഷങ്ങളായി വലതുപക്ഷ ഹിന്ദുത്വ ട്രോളുകളുണ്ട്. നേരത്തെ എന്റെ വൃദ്ധയായ അമ്മ താമസിക്കുന്ന വീട്ടില്‍ പോലും അവര്‍ പൊലീസിനെ അയച്ചിരുന്നു. എന്റെ പേനയും വാക്കും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഭീതിപ്പെടുത്തുന്നത് എങ്ങനെയാണ്? ഭരണഘടനയെക്കുറിച്ച് സംസാരിക്കാന്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ച അതിഥിയെ കേന്ദ്രസര്‍ക്കാര്‍ തടയുന്നത് ശരിയാണോ? അതും കാരണം പറയാതെ. ഇതല്ല നമ്മള്‍ ആഗ്രഹിക്കുന്ന ഇന്ത്യ'- നിതാഷ എക്‌സില്‍ കുറിച്ചു.

Contact the author

National Desk

Recent Posts

Web Desk 1 day ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 3 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More