രാജ്യത്തുനിന്ന് വര്‍ഗീയത ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ- രമേശ് ചെന്നിത്തല

കോഴിക്കോട്: രാജ്യത്തു നിന്ന്  വര്‍ഗീയത ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നരേന്ദ്രമോദി ഇനിയും അധികാരത്തില്‍ വന്നാല്‍ അത് ജനാധിപത്യത്തിന്റെ അവസാനമായിരിക്കുമെന്നും പത്തുവര്‍ഷത്തെ ഭരണനേട്ടം പറയാതെ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച കഥയാണ് മോദി പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു. ചില നേതാക്കള്‍ പോയെന്ന് കരുതി തകരുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്നും അദ്ദേഹം വ്യക്തമാക്കി. 

'നരേന്ദ്രമോദി ഇനിയും അധികാരത്തില്‍ വന്നാല്‍ അത് ജനാധിപത്യത്തിന്റെ അവസാനമായിരിക്കും. കര്‍ഷകര്‍ക്കും സാധാരണക്കാരായ ജനങ്ങള്‍ക്കും നല്‍കിയ ഗ്യാരന്റി നിറവേറ്റാന്‍ മോദിക്ക് ഇതുവരെ സാധിച്ചിട്ടില്ല. പത്തുവര്‍ഷത്തെ നേട്ടത്തെക്കുറിച്ച് പറയാതെ രാമക്ഷേത്രമെന്നും ഏക സിവില്‍ കോഡെന്നുമാണ് മോദി പറയുന്നത്. രാമക്ഷേത്രം നിര്‍മ്മിച്ചതാണോ നേട്ടം? എല്ലാ ആരാധനാലയങ്ങളെയും ഒരുപോലെ കാണുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വര്‍ഗീയത ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ'- രമേശ് ചെന്നിത്തല പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോട്ടുവായ ഇടുന്നതുപോലെയാണ് സിപിഎം ദേശീയ രാഷ്ട്രീയം പറയുന്നതെന്നും കേരളത്തിലെ തുടര്‍ഭരണം ബിജെപിയുടെ സംഭാവനയാണെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് മുക്ത ഭാരതമെന്നത് ബിജെപിയുടെയും സിപിഎമ്മിന്റെയും സ്വപ്‌നമാണെന്നും സിപിഎമ്മിന് ചെയ്യുന്ന വോട്ട് ഫലത്തില്‍ ബിജെപിയെയാണ് സഹായിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 16 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 18 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More