പാകിസ്ഥാന് സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതി

ഡല്‍ഹി: പാകിസ്ഥാന് സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നതും ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി ഒഴിവാക്കിയതിനെ  വിമര്‍ശിക്കുന്നതും ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതി. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കാന്‍ രാജ്യത്തെ പൗരന്‍മാര്‍ക്ക് അവകാശമുണ്ടന്ന് കോടതി വ്യക്തമാക്കി. ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ വിമര്‍ശിച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ടതിനെ തുടര്‍ന്ന് കോളേജ് അധ്യാപകനെതിരെ രജിസ്റ്റർ ചെയ്ത കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് പോലീസ് സേനയെ  പഠിപ്പിക്കേണ്ട സമയമായെന്നും ജസ്റ്റിസുമാരായ അഭയ് ഓക്ക, ഉജ്ജൽ ഭൂയാൻ എന്നിവരുടെ ബെഞ്ച്‌ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോളേജ് അധ്യാപകനായ ജാവേദ് അഹമ്മദ് ഹജാം 2022-ല്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ദിവസം, 'ബ്ലാക് ഡേ ജമ്മു ആൻഡ് കശ്മീര്‍ എന്നും, ഓഗസ്റ്റ്‌ 14 -  ഇൻഡിപെൻഡൻസ് ഡേ പാകിസ്താൻ എന്നും  ഞങ്ങള്‍ സന്തുഷ്ടരല്ലന്നും' സ്റ്റാറ്റസ് ഇട്ടിരുന്നു. ഹജാം അംഗമായിരുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ ചിലരെ ഇത് പ്രകോപിപ്പിച്ചു. കേസ് ആദ്യം പരിഗണിച്ചിരുന്ന ബോംബെ ഹൈക്കോടതി എഫ്‌ഐആർ റദ്ദാക്കാൻ തയ്യാറാകാത്തതിനെ തുടര്‍ന്ന് അധ്യാപകന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതി എഫ്‌ഐആർ റദ്ദാക്കി. 

'സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നതും പ്രതിഷേധിക്കുന്നതും കുറ്റകരമായി കാണുകയാണെങ്കില്‍, ഭരണഘടനയുടെ ജനാധിപത്യം തന്നെ നിലനിൽക്കില്ല. പാകിസ്ഥാന്‍ അടക്കം ഏത്‌ രാജ്യത്തിനും സ്വാതന്ത്ര്യദിനാശംസകള്‍ അറിയിക്കുവാന്‍ ഓരോ പൗരനും അവകാശമുണ്ട്. ഇവിടെ ഹർജിക്കാരൻ അതിർത്തി കടന്നിട്ടില്ല, അദ്ദേഹത്തിന്റെ മതത്തിന്‍റെ പേരില്‍ ഗൂഢലക്ഷ്യങ്ങൾ ആരോപിക്കരുത്'- കോടതി കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 12 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 15 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More